കേരള പി എസ് സി അംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഡോ. റോസമ്മ ഫിലിപ്പിന് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ സ്വീകരണം നല്‍കി

Web Desk
1 Min Read

ദോഹ: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി എസ് സി) അംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പ്രമുഖ വിദ്യാഭ്യാസ വിചക്ഷണ ഡോ. റോസമ്മ ഫിലിപ്പിന് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ദോഹയില്‍ സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി.

city exchange

മികച്ച അക്കാദമിക് പശ്ചാത്തലമുള്ള ഡോ. റോസമ്മ ഫിലിപ്പ്, മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ പ്രഥമ വനിതാ ചെയര്‍പേഴ്‌സണ്‍, 11 വര്‍ഷം കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം, ബി എഡ് കോളേജ് പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ ഖത്തറിലെ ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അക്കാദമിക് അഡൈ്വസറായി സേവനമനുഷ്ഠിച്ചു വരികയെയാണ് കേരള സര്‍ക്കാര്‍ ഇവരെ പി എസ് സി അംഗമായി നാമനിര്‍ദ്ദേശം ചെയ്തത്.

ദോഹയില്‍ നടന്ന സ്വീകരണ സമ്മേളനം ഇടുക്കി എം എല്‍ എ റോയ് കെ പൗലോസ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജൂട്ടസ് പോള്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ശ്രീജിത്ത് എസ് നായര്‍, നാസര്‍ വടക്കേക്കാട്, ജീസ് ജോസഫ്, മുജീബ് വി സി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

ചടങ്ങില്‍ ഡോ. റോസമ്മ ഫിലിപ്പിന് ഫൗണ്ടേഷന്റെ ആദരവ് അറിയിച്ചുകൊണ്ട് റോയ് കെ പൗലോസ് പൊന്നാട അണിയിച്ചു ആദരിച്ചു. കോളേജ് കാലം മുതല്‍ പൊതുരംഗത്തും വിദ്യാഭ്യാസ മേഖലയിലും ഡോ. റോസമ്മ ഫിലിപ്പ് നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അദ്ദേഹം തന്റെ പ്രസംഗത്തില്‍ പ്രത്യേകം അനുസ്മരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!