
ആലുവ: കോളജ് വിദ്യാര്‍ഥികള്‍ക്ക് പുതിയ കരിയര്‍ സാധ്യതകളെക്കുറിച്ചും സാമ്പത്തിക വിപണിയിലെ അവസരങ്ങളെക്കുറിച്ചും അവബോധം നല്‍കുന്നതിന് എം എല്‍ എ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന അലൈവ് 4.0 കരിയര്‍ വണ്ടി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കരിയര്‍ മാര്‍ഗനിര്‍ദേശവും ഓഹരി വിപണി വ്യാപാര പരിശീലനവും സംഘടിപ്പിച്ചു.

ആലുവ അല്‍ അമീന്‍ കോളജിലെ സെമിനാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഓഹരി വിപണിയുടെ അടിസ്ഥാനതത്വങ്ങള്‍, വ്യാപാര രീതികള്‍, നിക്ഷേപ സാധ്യതകള്‍, സാമ്പത്തിക ആസൂത്രണം, ഓഹരി വിപണിയുടെ പ്രവര്‍ത്തനരീതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് വിശദമായ അറിവ് നല്‍കി.

പാലാരിവട്ടം ട്രേഡ്മാക്‌സ് അക്കാദമിയുടെ സ്ഥാപകനും മേധാവിയുമായ അരുണ്‍ മുരളി സെഷന് നേതൃത്വം നല്‍കി. സാമ്പത്തിക വിപണിയിലെ വിവിധ അവസരങ്ങളെക്കുറിച്ചും വ്യാപാര മേഖലയിലെ തൊഴില്‍ സാധ്യതകളെക്കുറിച്ചും അദ്ദേഹം വിദ്യാര്‍ഥികളുമായി അറിവുകള്‍ പങ്കുവെച്ചു.
പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ഓഹരി വിപണിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉന്നയിക്കാനും അവയ്ക്ക് വിശദീകരണം നേടാനും അവസരം ലഭിച്ചു. വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തത്തോടെ സെഷന്‍ നടന്നു.
പരമ്പരാഗത തൊഴില്‍ മേഖലകള്‍ക്കപ്പുറം പുതിയ കരിയര്‍ സാധ്യതകളും സാമ്പത്തിക മേഖലയിലെ അവസരങ്ങളും വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുകയും അവരുടെ അഭിരുചികള്‍ക്കും കഴിവുകള്‍ക്കും അനുയോജ്യമായ ഭാവി തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ പ്രാപ്തരാക്കുകയും ചെയ്യുകയാണ് അലൈവ 4.0 കരിയര്‍ വണ്ടിയുടെ ഭാഗമായി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

