ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഈദ് വൈബ്‌സ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഈദ് ദിനങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഈദ് ദിവസം രാവിലെ ‘ഈദ് വൈബ്സ്’ എന്ന പേരില്‍ അംഗങ്ങളുടേയും കുടുംബാംഗങ്ങളുടേയും കൂടിച്ചേരല്‍ സംഘടിപ്പിച്ചു. പരിപാടിയില്‍ കുട്ടികളും മുതിര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

city exchange

അബ്ദുല്‍ ഫത്താഹ്, മുഹമ്മദ് ഫാറൂഖ് എന്നീ കൊച്ചു മജീഷ്യന്മാര്‍ അവതരിപ്പിച്ച മാജിക്ക് ഷോ ശ്രദ്ധേയമായി. രണ്ടാം പെരുന്നാള്‍ ദിവസം നടത്തിയ വിനോദ യാത്രയില്‍ ഇരുന്നൂറിലധികം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. വിനോദ യാത്രയോടനുബന്ധിച്ച് കലാ- കായിക മത്സരങ്ങള്‍ നടത്തി.

അബ്ദുല്‍ ലത്തീഫ് നല്ലളം, റഷീദലി വി പി, അലി ചാലിക്കര, ഉമര്‍ ഫാറൂഖ്, ബഷീര്‍ നന്മണ്ട, ശാഹുല്‍ ഹമീദ്, സിറാജ് ഇരിട്ടി, സഫ്വാന്‍, റഷീദ് നൊച്ചാട്, നസീര്‍ പാനൂര്‍, ജമീല നാസര്‍, തൗഹീദാ റഷീദ്, താഹിറാ അലി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!