പക്ഷി എല്‍ദോസിനെ മരിച്ച നിലയില്‍ കണ്ടെത്തി

Web Desk
0 Min Read

കോതമംഗലം: പക്ഷിനിരീക്ഷകന്‍ എല്‍ദോസിനെ ഭൂതത്താന്‍കെട്ടിന് സമീപം വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രാഥമിക നിരീക്ഷണങ്ങള്‍ പ്രകാരം ആത്മഹത്യയെന്നാണ് നിഗമനം.

city exchange

സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് അദ്ദേഹം കടുത്ത പ്രയാസത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചൊവ്വാഴ്ച മുതല്‍ എല്‍ദോസിനെ കാണാതായിരുന്നു. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ കോതമംഗലം പൊലീസില്‍ പരാതി നല്കിയിരുന്നു.

പക്ഷി എല്‍ദോസ് എന്നറിയപ്പെട്ടിരുന്ന അദ്ദേഹം തട്ടേക്കാട് പക്ഷി സങ്കേതവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. പക്ഷി നിരീക്ഷകന്‍ എന്നതിനൊപ്പം ടൂറിസ്റ്റ് ഗൈഡ് കൂടിയായിരുന്നു അദ്ദേഹം.
ഭാര്യ: എമി. മക്കള്‍: ആഷി, ഐവ.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!