

കൊച്ചി: നര്‍മ്മവേഷങ്ങള്‍ കൊണ്ട് ശ്രദ്ധേയനായ സിനിമാതാരം പാഷാണം ഷാജി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ്. പുതിയ രൂപത്തിലും ഭാവത്തിലും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പാഷാണം ഷാജി പ്രേക്ഷകര്‍ക്ക് ഇടയില്‍ സംസാരവിഷയമായത്.

അബ്ദുല്‍ സാബിത് സ്‌റ്റൈലിങ്ങും സംവിധാനവും നിര്‍വ്വഹിച്ച് മിഥുന്‍ റിക്‌സ്മി എടുത്ത കിടിലന്‍ ഫോട്ടോസാണ് വൈറലായത്. അര്‍ബന്‍ ഡൊമിനന്‍സാണ് കോസ്റ്റ്യൂം കൈകാര്യം ചെയ്തിരിക്കുന്നത്. അമീര്‍ അബ്ദുല്‍ അസീസ് വിഡിയോഗ്രഫിയും നിര്‍വ്വഹിച്ചിരിക്കുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് ഇതിനോടകം തന്നെ ഒട്ടനവധി ലൈക്കും കമന്റും ലഭിച്ചിട്ടുണ്ട്.
