അവകാശ സമരം വിജയിപ്പിക്കണമെന്ന് പയ്യന്നൂര്‍ മണ്ഡലം പ്രവാസി ലീഗ്

Web Desk
1 Min Read

പയ്യന്നൂര്‍: നിര്‍ദ്ദിഷ്ട പ്രവാസി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ തിരിച്ചുവന്ന പ്രവാസികളെ ഉള്‍പ്പെടുത്തുക, അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് പെന്‍ഷന്‍ അടക്കമുള്ള ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുക, മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കുക, പ്രവാസി പുനരധിവാസം നടപ്പിലാക്കുക, പ്രവാസി പെന്‍ഷന്‍ കൃത്യസമയത്ത് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജൂണ്‍ 26ന് കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തും നോര്‍ക്ക കേന്ദ്രത്തിലും നടക്കുന്ന അവകാശ സമരത്തില്‍ മണ്ഡലത്തില്‍ നിന്ന് ചുരുങ്ങിയത് 100 അംഗങ്ങള പങ്കെടുപ്പിച്ച് വന്‍ വിജയമാക്കാന്‍ പയ്യന്നൂര്‍ മണ്ഡലം പ്രവാസി ലീഗ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

city exchange

പയ്യന്നൂര്‍ ശിഹാബ് തങ്ങള്‍ സൗധത്തില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് പി വി സി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെകട്ടറി ടി പി മുഹമ്മദ് കുഞ്ഞി ഹാജി സ്വാഗതം പറഞ്ഞു. എസ് എ ശുക്കൂര്‍ ഹാജി, കെ കെ അഷറഫ്, ഉസ്മാന്‍ കരപ്പാത്ത്, ടി മഹമൂദ് ഹാജി, വി കെ ശാഫി, അഹമ്മദ് പോത്താംകണ്ടം, യു കെ മുഹമ്മദ് കുഞ്ഞി, വി കെ പി ഇസ്മായില്‍ ഹാജി, ടി സി ഫാറൂഖ് തുടങ്ങിയവര്‍ സംസാരിച്ചു.

ഫായിസ് കവ്വായി, ടി പി അസീസ് ഹാജി, കാട്ടൂര്‍ ഹംസ, എസ് സി അഗ്ഫ്, പി കെ ശബീര്‍, പി പി മുഹമ്മദലി, അസീസ് ഹാജി കാറമേല്‍, പി പി സുലൈമാന്‍ ഹാജി, ജുനൈദ്, കെ വി അബൂബക്കര്‍, ബി മുഹമ്മദ് കുഞ്ഞി, കോച്ചന്‍ അബ്ദുല്ല, അബ്ദുല്ല വെള്ളുര്‍, മോണങ്ങാട്ട് ഇബ്രാഹിം തുടങ്ങിയവര്‍ പങ്കെടുത്തു. അലി കോയിപ്ര നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!