

തിരുവനന്തപുരം: മുന്‍ ധനകാര്യ മന്ത്രി പി കെ കുഞ്ഞുസാഹിബിന്റെ നാല്പത്തിമൂന്നാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ ചടങ്ങ് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് വിതരണവും മന്ത്രി നിര്‍വഹിച്ചു.

പി കെ കുഞ്ഞു സാഹിബ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ എന്‍ ആര്‍ ഐ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ പി പത്മകുമാര്‍, കെ രാജേന്ദ്രന്‍നായര്‍, ബീമാപള്ളി സുധീര്‍, ആര്‍ എസ് പി ജില്ലാ സെക്രട്ടറി ഇറവൂര്‍ പ്രസന്നകുമാര്‍, ഫൗണ്ടേഷന്‍ പ്രസിഡന്റ് കെ മെഹബൂബ്, സെക്രട്ടറി വള്ളക്കടവ് നസീര്‍ എന്നിവര്‍ സംസാരിച്ചു.
