
ദോഹ: ഗ്ലോബല്‍ തലങ്ങളില്‍ നടക്കുന്ന പ്രവാസി സാഹിത്യോത്സവ് പതിമൂന്നാമത് എഡിഷന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി ഗ്ലോബല്‍ കലാലയം പുരസ്‌കാരങ്ങള്‍ നല്‍കുന്നു. ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികള്‍ക്ക് കഥ, കവിത വിഭാഗങ്ങളില്‍ ഒക്ടോബര്‍ പത്തിന് മുമ്പ് ലഭിക്കുന്ന സൃഷ്ടികളില്‍ നിന്ന് വിദഗ്ധ ജൂറി തിരഞ്ഞെടുക്കുന്ന രചനകള്‍ക്കാണ് പുരസ്‌കാരം.

നേരത്തെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് പുരസ്‌കാരത്തിന് സമര്‍പ്പിക്കേണ്ടത്. കവിത 40 വരിയിലും കഥ 500 വാക്കിലും കവിയരുത്. സൃഷ്ടികള്‍ സ്വന്തം ഇമെയിലില്‍ നിന്ന് [email protected] എന്ന വിലാസത്തിലേക്ക് പ്രവാസത്തിലേയും നാട്ടിലെയും വിലാസം, ബന്ധപ്പെടേണ്ട നമ്പര്‍ എന്നിവ ചേര്‍ത്ത് പി ഡി എഫ് ഫോര്‍മാറ്റില്‍ യുനികോഡ് ഫോണ്ടില്‍ അയക്കണം.
