

പയ്യന്നൂര്‍: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും മത സാമൂഹ്യ രാഷ്ട്രീയ നേതാവുമായ വി കെ അബ്ദുല്‍ ഖാദര്‍ മൗലവിയ്ക്കും പ്രാസംഗികന്‍ പി വി മുഹമ്മദ് അരീക്കോടിനും വേണ്ടി രാമന്തളി ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി അനുശോചനവും പ്രാര്‍ഥനാ സദസ്സും സംഘടിപ്പിച്ചു. വടക്കുമ്പാട്ട് സി എച്ച് സൗധത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാമന്തളി ഖത്തീബ് അബൂ ഫിദ റഷാദി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.

കെ കെ അശ്‌റഫ്, പി എം ലത്തീഫ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി ഹമീദ് മാസ്റ്റര്‍, പി പി മുഹമ്മദലി, കരപ്പാത്ത് ഉസ്മാന്‍, യു കെ മുഹമ്മദ് കുഞ്ഞി, ഖമറുസ്സമാന്‍, എം സി റിയാസ്, കെ പി ജമാല്‍, കോച്ചന്‍ അബ്ദുല്ല, കെ വി അബൂബക്കര്‍, പി പി സുലൈമാന്‍ ഹാജി, സി എം റഫീഖ്, മുണ്ടക്കാല്‍ മുഹമ്മദ്, ഹസ്സന്‍, കെ കെ സമീര്‍, ചിറയില്‍ ഹസ്സന്‍, പി കെ ഫസീല്‍, സി എം അശ്‌റഫ്, അഫ്‌സല്‍ രാമന്തളി, കെ പി അബ്ദുല്‍ ഖാദര്‍ ഹാജി, വി വി അസൈനാര്‍, പി കെ മൂഹമൂദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

