NEWS
ആകാശം കീഴടക്കിയ കേരളത്തിന്റെ അഭിമാനം

കൊച്ചി: എയര്‍ കാറ്റഗറിയില്‍ ആദ്യമായി ടെന്‍സിങ് നോര്‍ഗേ ദേശീയ സാഹസിക അവാര്‍ഡ് കേരളത്തിലേക്ക്. അവാര്‍ഡ് രാഷ്ട്രപതി സമ്മാനിച്ചു.


കരയിലോ കടലിലോ വായുവിലോ നടത്തുന്ന സാഹസിക കായിക പ്രവര്‍ത്തികളില്‍ അസാധാരണ നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ക്കായി നല്‍കുന്ന പരമോന്നത ദേശീയ പുരസ്‌കാരമാണ് ‘ടെന്‍സിംഗ് നോര്‍ഗേ ദേശീയ സാഹസിക പുരസ്‌കാരം.

അര്‍ജുന അവാര്‍ഡിന് തത്തുല്യമായ ഈ ബഹുമതി 1953-ല്‍ എഡ്മണ്ട് ഹിലാരിയുടെ കൂടെ എവര്‍സ്റ്റിന്റെ കൊടുമുടിയിലെത്തിയ ആദ്യ വ്യക്തികളിലൊരാളായ ടെന്‍സിംഗ് നോര്‍ഗേയുടെ പേരിലാണ്.


1993-94 കാലഘട്ടത്തില്‍ സ്ഥാപിതമായ ഈ പുരസ്‌കാരത്തിന് 150-ഓളം പ്രതിഭകളാണ് ഇതുവരെ അര്‍ഹരായത്, അതില്‍ എയര്‍ അഡ്വെഞ്ചറില്‍ ഇതുവരെ 17 പേര്‍ക്ക് മാത്രമാണ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.
രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ജിതിന്‍ വിജയന്‍ രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചു. ഐ ടി പ്രൊഫഷണലായ ജിതിന്‍ വിജയന് എട്ടോളം റെക്കോര്‍ഡുകള്‍ സ്‌കൈ ഡൈവിങ്ങില്‍ സ്വന്തം പേരിലായുണ്ട്.


