
ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജാക്ക്‌പോട്ട് ജേര്‍ണി മെഗാ പ്രൊമോഷന്‍ അഞ്ചാംഘട്ട വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

20 ഭാഗ്യശാലികള്‍ക്ക് യഥാക്രമം 2000, 1000 ഖത്തര്‍ റിയാല്‍ മൂല്യമുള്ള ക്യാഷ് വൗച്ചറുകളാണ് സമ്മാനമായി ലഭിച്ചത്. 2025 ജൂലൈ മൂന്നിനു തുടങ്ങി ഡിസംബര്‍ 24 വരെ നീളുന്ന മെഗാ പ്രൊമോഷനിലൂടെ 150,000 റിയാല്‍ മൂല്യമുള്ള ക്യാഷ് വൗച്ചറുകളും സമ്മാനമായി നേടാനുള്ള അവസരം ഗ്രാന്‍ഡ് മാള്‍ ഒരുക്കിയിരുന്നു.

ഉപഭോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരുന്ന ബമ്പര്‍ പ്രൈസിനായുള്ള അടുത്ത ലക്കി ഡ്രോ ഡിസംബര്‍ 25ന് നടക്കും. 10 ഭാഗ്യശാലികള്‍ക്ക് 10 പുതിയ മോഡല്‍ ഹ്യൂണ്ടായ് കാറാണ് ബമ്പര്‍ പ്രൈസ്. ഖത്തറിലെ ഗ്രാന്‍ഡ് മാള്‍, ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് ഔട്ട്‌ലറ്റുകളില്‍ നിന്നും 50 റിയലിനോ അതിനു മുകളിലോ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കള്‍ക്കും ഈ സമ്മാന പദ്ധതിയില്‍ പങ്കെടുക്കാവുന്നതാണ്.
ഇതിനു പുറമെ എല്ലാ വിഭാഗങ്ങളിലുമായും മികച്ച നിരക്കില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ഔട്‌ലെറ്റുകളിലും ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി കാമ്പയിനും നടക്കുന്നുണ്ട്. ഈ അവസരങ്ങള്‍ എല്ലാ ഉപയോക്താക്കളും പരമാവധി ഉപയോഗപ്പെടുത്തണമെന്ന് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ ആവശ്യപ്പെട്ടു.

