

ആലുവ: എടത്തല പഞ്ചായത്ത് എല്‍ ഡി എഫ് ഭരണസ്തംഭനത്തിനും ഭരണ സമിതി അംഗങ്ങളോടുള്ള അവഗണനയ്ക്കുമെതിരെ യു ഡി എഫ് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ കെ പി ധനപാലന്‍ ഉദ്ഘാടനംചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡന്റ തോപ്പില്‍ അബു, ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഓ ജോണ്‍, ഐ എന്‍ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് വി പി ജോര്‍ജ്ജ്, എം എ എം മുനിര്‍, അസീസ് കോമ്പാറ, ആര്‍ രഹന്‍, യുസഫ് എടത്തല, മാഹിന്‍, കെ എം കുഞ്ഞുമോന്‍, എന്‍ കെ എ ലത്തീഫ്, പരികുഞ്ഞ്, സാജിത അബ്ബാസ്, സാജിത സിദ്ദിക്ക്, കരിം, ഷെബിര്‍, അസിസ്, ഷാനി, എടത്തല സഹകരണ ബാങ്ക് പ്രസിഡന്റ് സിയാദ്, അസിം ഖാലിദ്, ഹാരിസ്, എം പി കുഞ്ഞുമുഹമ്മദ്, സിദ്ദിക്ക്, ഷിഹാബ് എന്നിവര്‍ പ്രസംഗിച്ചു
