

ദോഹ: സംസ്‌കൃതി കരിയര്‍ ഡെവലപ്‌മെന്റ് വിംഗിന്റെ ആഭിമുഖ്യത്തില്‍ ‘ഖത്തര്‍ തൊഴില്‍ നിയമവും സ്‌പോണ്‍സര്‍ഷിപ്പ് നിബന്ധനകളും’ എന്ന വിഷയത്തില്‍ സംസ്‌കൃതി ഖത്തര്‍ അംഗങ്ങള്‍ക്കായി ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. മയ് 30 വെള്ളിയാഴ്ച വൈകിട്ട് 6.30ന് ന്യൂ സലാത്ത സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററിലാണ് സെമിനാര്‍.

അഭിഭാഷകനും സാമൂഹിക പ്രവത്തകനുമായ അഡ്വ. ജാഫര്‍ഖാന്‍ ക്ലാസ് നയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 31309672 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
