

ദോഹ: ഖത്തര്‍ മാസ്റ്റര്‍ ഫുട്‌ബോള്‍ ക്ലബിന്റെ ജനറല്‍ ബോഡി യോഗത്തില്‍ ബിനീഷ് ജേക്കബ് പീറ്റര്‍ അധ്യക്ഷത വഹിച്ചു. കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ബിനീഷ് ജേക്കബ് പീറ്റര്‍ (പ്രസി), ബിജു പി തോമസ്, തോമസ് മാത്യു (വൈസ് പ്രസി), മുസ്താഖ് ഹാരിദ് (ജന സെക്ര), കമറുദ്ദീന്‍ പി കെ (സെക്ര), നിഷാദ് അലി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

ഷാജി നിയാസ് (മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ്), അലി കുന്നത്താന്‍ (അഡൈ്വസറി ബോര്‍ഡ് മെമ്പര്‍), അബ്ദുല്‍ സലിം (അഡൈ്വസറി ബോര്‍ഡ് മെമ്പര്‍) ഉള്‍പ്പെടെ 20 അംഗ കമ്മിറ്റിയാണ് നിലവില്‍ വന്നത്. മുന്‍ ജനറല്‍ സെക്രട്ടറി ബിജു പി തോമസ് സ്വാഗതവും നിഷാദ് അലി നന്ദിയും പറഞ്ഞു.
