

ദോഹ: യര്‍മൂഖ് പെട്രോള്‍ സ്‌റ്റേഷനില്‍ ഫോര്‍മാനായി ജോലി ചെയ്യുന്ന ഫോര്‍ട്ട് കൊച്ചി സൗത്ത് താമരപ്പറമ്പ് ഫിഫ്റ്റി ഫിഫ്റ്റി റോഡില്‍ കോട്ടക്കല്‍ ഹൗസില്‍ ജെയിംസ് തോമസ് (53) നാട്ടില്‍ നിര്യാതനായി. മകളുടെ വിവാഹത്തിന് നാട്ടില്‍ പോയതായിരുന്നു ജെയിംസ് തോമസ്. മകളുടെ മനസ്സമ്മത ചടങ്ങുകള്‍ കഴിഞ്ഞ് രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. ഉറക്കത്തിലാണ് മരണം സംഭവിച്ചത്.

ഭാര്യ: ഡെല്‍മ ജെയിംസ്. മക്കള്‍: ഡിജോ ജെയിംസ്, ഡിജിന ജെയിംസ്.
24 വര്‍ഷമായി ജെയിംസ് തോമസ് ഖത്തറിലുണ്ട്.
