ക്യു കെ ഐ സി യൂത്ത് ഫര്‍ഹ ഈദ് മീറ്റ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ യൂത്തിന്റെ ആഭിമുഖ്യത്തില്‍ ഈദുല്‍ അദ്ഹാ പ്രമാണിച്ച് അബൂഹമൂര്‍ ഐ സി സി ഹാളില്‍ ‘ഫര്‍ഹ ഈദ് മീറ്റ്’ സംഘടിപ്പിച്ചു.

city exchange

ക്യു കെ ഐ സി പ്രസിഡന്റ് കെ ടി ഫൈസല്‍ സലഫി ഉദ്ഘാടനം നിര്‍വഹിച്ചു. ഉമര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഹക്കീം പിലാത്തറ, സ്വലാഹുദ്ദീന്‍ സ്വലാഹി എന്നിവര്‍ പ്രസംഗിച്ചു.

പരിപാടിയില്‍ ക്യു കെ ഐ സി യൂത്ത് ഭാരവാഹികളായ മുനീര്‍ സലഫി, അബ്ദുല്‍ മാജിദ് നജാത്തി ചുങ്കത്തറ, അബ്ദുല്‍ ഖഹാര്‍, മുഹമ്മദ് ഫബില്‍, മുഹമ്മദ് ജസീം, ഷഹാന്‍ വി കെ, അമാന്‍ അബ്ദുല്‍ ഹക്കീം, നര്‍ജീഷ് അബ്ദുല്‍ ഖാദര്‍, അമീന്‍ ഖലീല്‍ എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!