
ദോഹ: ഖത്തര്‍ അഷ്റഫ് കൂട്ടായ്മയുടെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് രാഗസന്ധ്യ സീസണ്‍ 2 സംഗീത വിരുന്ന് ജനുവരി 30 വെള്ളിയാഴ്ച്ച വൈകിട്ട് ആറു മണിക്ക് അബൂഹമൂര്‍ ഐ സി സി അശോക ഹാളില്‍ നടക്കും. പ്രവേശനം സൗജന്യമാണ്.

പ്രമുഖ സൂഫി ഗായകനും ഗാന രചയിതാവുമായ അഷ്‌റഫ് പാലപ്പെട്ടി, നാച്ചു കാലിക്കറ്റ്, സലീം മാക്‌സ് എന്നിവര്‍ മുഖ്യാതിഥികളായി എത്തുന്ന പരിപാടിയില്‍ ദോഹയില്‍ നിന്നും അണിനിരക്കുന്ന കലാകാരന്‍മാരും കലാകാരികളും അവതരിപ്പിക്കുന്ന ഒപ്പന, കോല്‍ക്കളി തുടങ്ങി കലാപരിപാടികളും അരങ്ങേറും.
