

രാമന്തളി: ലോകസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമതും വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്താന്‍ എത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിക്ക് രാമന്തളി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ആസ്ഥാനത്ത് ഊഷ്മള വരവേല്‍പ് നല്‍കി.

രാമന്തളി പഞ്ചായത്ത് യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ടുമായ കരപ്പാത്ത് ഉസ്മാന്‍, പി എം ലത്തീഫ, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, മോണങ്ങാട്ട് മൊയ്തു, പി എം ശുഹൈബ, പി കെ ഷബീര്‍, പി പി സുലൈമാന്‍ ഹാജി, കോച്ചന്‍ അബ്ദുല്ല, ഹസ്സന്‍ കുഞ്ഞഹമദ് എന്നിവര്‍ ഹാരാര്‍പ്പണം നടത്തി.

പി പി മുഹമ്മദലി, മുണ്ടക്കാല്‍ ഇബ്രാഹിം, ഒ എം അബ്ദുല്‍ സലാം, യു അബ്ദുല്‍ റഹിമാന്‍, പി എസ് ഷാനിദ്, കരപ്പാത്ത് ഇസ്മായില്‍, ആബിദ റഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വി വി ഉണ്ണികൃഷ്ണന്‍ സംസാരിച്ചു.
ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി പയ്യന്നൂര്‍ മണ്ഡലം പ്രസിഡണ്ട് സി എം സി അബ്ദുറഹ്‌മാന്‍ വിശുദ്ധ ഖുര്‍ആന്‍ പരിഭാഷാ പ്രതി എം പിയ്ക്ക് സമ്മാനിച്ചു.
ബാന്റ് വാദ്യ മേളത്തോടെയായിരുന്നു ഉണ്ണിത്താന്‍ എം പിയെ എതിരേറ്റത്.

