രാമന്തളി 17 ശുഹദാ മഖാം ഉറൂസും സ്വലാത്ത് വാര്‍ഷികവും 20 മുതല്‍

Web Desk
1 Min Read

പയ്യന്നൂര്‍: പതിനാറാം നൂറ്റാണ്ടില്‍ വൈദേശിക ആധിപത്യത്തിനെതിരെ പറങ്കിപ്പടയോട് യുദ്ധം ചെയ്ത് പിറന്ന നാടിന്റെ സ്വാതന്ത്രത്തിനായി ധീര രക്തസാക്ഷിത്വം വരിച്ച രാമന്തളി ജൂമാമസ്ജിദ് അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന രാമന്തളി 17 ശുഹദാ മഖാമിലെ ഉറൂസും സ്വലാത്ത് വാര്‍ഷികവും ഫെബ്രുവരി 20 മുതല്‍ 26 വരെ ശുഹദാ നഗറില്‍ നടക്കും. 20ന് വൈകുന്നേരം നാല് മണിക്ക് മഖാം സിയാറത്തിന് ശേഷം ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് തെക്കുമ്പാട് മഖാം സിയാറത്ത് യാത്ര.

city exchange

മഗ്‌രിബ് നമസ്‌കാരാനന്തരം സി എം ടി മുഹമ്മദ് കുഞ്ഞി ഹാജിയുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉറൂസ് ഉദ്ഘാടനം ചെയ്യും. കെ ടി ഹാരിസ് ഹുദവി പാറപ്പുറം മുഖ്യപ്രഭാഷണം നടത്തും. ഉറൂസ് കണ്‍വീനര്‍ പി കെ ഷബീര്‍ സ്വാഗതവും പി എം ലത്തീഫ് നന്ദിയും പറയും. സി എച്ച് ഇബ്രാഹിം മദനി, ഹാഫിള് അഷ്‌റഫ് ഫൈസി എന്നിവര്‍ പ്രഭാഷണം നടത്തും.

തുടര്‍ന്നുളള ദിവസങ്ങളില്‍ മത പ്രഭാഷണ വേദിയില്‍ രാത്രി ഏഴു മണിക്ക് ഫാരിസ് ഫൈസി നാട്ടുകല്‍, അന്‍വര്‍ മുഹ് യദ്ധീന്‍ ഹുദവി ആലുവ, മുഹമ്മദ് ഹനീഫ് നിസാമി മൊഗ്രാല്‍, അബുബക്കര്‍ സിദ്ധീഖ് അസ്ഹരി കാസര്‍കോട്, ഇസ്മായില്‍ ഫൈസി വണ്ണപ്പുറം എന്നിവര്‍ പ്രഭാഷണം നടത്തും

- Advertisement -
Ad image

26ന് മഗ്‌രിബ് നമസ്‌കാരാനന്തരം നടക്കുന്ന സമാപന സമ്മേളനത്തില്‍ ചെയര്‍മാന്‍ സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ അധ്യക്ഷത വഹിക്കും. രാമന്തളി ഖത്തീബ്
സൈതലവി കോയ തങ്ങള്‍ പ്രഭാഷണം നടത്തും. മുഹമ്മദ് മന്നാനി, സി കെ അഹ്മ്മദ് ഹാജി എന്നിവര്‍ പ്രസംഗിക്കും. ജമാഅത്ത് കമ്മിറ്റി സെക്രട്ടറി കെ കെ സി അബ്ദുള്ള സ്വാഗതവും എസ് മുഹമ്മദ് ഹാജി നന്ദിയും പറയും.

Share This Article
Leave a Comment
error: Content is protected !!