Readers Post
ഷബീറിന്റെ നേട്ടത്തില്‍ അഭിമാനപൂര്‍വം രാമന്തളി വടക്കുമ്പാട്

പയ്യന്നൂര്‍: രാമന്തളിയുടെ സാമൂഹിക- രാഷ്ട്രീയ- സാംസ്‌കാരിക- മത- വിദ്യാഭ്യാസ രംഗത്ത് രണ്ടര പതിറ്റാണ്ടിലേറെ കാലമായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു വരുന്ന പി കെ ഷബീര്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തതില്‍ രാമന്തളി, വടക്കുമ്പാട് പ്രദേശത്തുള്ളവര്‍ അഭിമാനം പങ്കുവെച്ചു.


സമൂഹത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ നിന്നും വളര്‍ന്നുവന്ന ഷബീര്‍ രാമന്തളി മുസ്ലിം ജമാഅത്ത് കമ്മിറ്റി അംഗം, രാമന്തളി യത്തീംഖാന ജനറല്‍ സെക്രട്ടറി, മുസ്ലിം യൂത്ത് ലീഗ് പയ്യന്നൂര്‍ മണ്ഡലം പ്രസിഡണ്ട്, മുസ്ലിം ലീഗ് രാമന്തളി ശാഖാ സെക്രട്ടറി, സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍, രാമന്തളി വടക്കുമ്പാട് ഫാര്‍മേഴ്‌സ് ആന്റ് വെല്‍ഫെയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്ക് സെക്രട്ടറി, എസ് വൈ എസ് ശാഖ സെക്രട്ടറി, ‘ചന്ദ്രിക’ രാമന്തളി ഏജന്റ്, സാക്ഷരതാ മിഷന്‍ പ്രേരക്, എന്നിവയിലൊക്കെ സ്ഥാനം വഹിച്ചു നിഖില സേവനമേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ സാധിച്ച വ്യക്തിത്വമാണ്.


