
സില്‍ക്ക് ടീ പൈ
ഒപ്പം കഴിക്കാവുന്നവ: ഓറഞ്ച് മസ്കര്‍പോണ്‍ വിപ്പ്
സെര്‍വിംഗ് പോര്‍ഷനുകള്‍: 4
ഗാര്‍ണിഷ് ചെയ്യാന്‍: പൊടിച്ച പിസ്ത

പൈ ബേസ്

ചേരുവകള്‍
സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ്- 2 പാക്കറ്റ്
വെണ്ണ- 2 ടേബിള്‍സ്പൂണ്‍
ഉപ്പ്- 0.25 ടീസ്പൂണ്‍
സില്‍ക്ക് ടീ ഫില്ലിംഗ്
ചേരുവകള്‍:
ഫാബെല്‍ ചോക്കോ ഡെക്ക് മില്‍ക്ക് ചോക്ലേറ്റ്- 2 പാക്കറ്റ്
വിപ്പ്ഡ് ക്രീം- 1 കപ്പ്
CTC മസാല ചായ- 4 സാഷേ
ഇഞ്ചിപ്പൊടി – 0.25 ടീസ്പൂണ്‍
ഗ്രാമ്പൂ പൊടി – 0.25 ടീസ്പൂണ്‍
കുരുമുളകുപൊടി – 0.25 ടീസ്പൂണ്‍
ഏലക്ക പൊടി – 0.25 ടീസ്പൂണ്‍
ഉപ്പ് – 0.25 ടീസ്പൂണ്‍
ഓറഞ്ച് മസ്കര്‍പോണ്‍ വിപ്പ്
ചേരുവകള്‍:
മസ്കര്‍പോണ്‍ ചീസ്- 1 കപ്പ്
ഓറഞ്ച് മാരമലേഡ്- 0.5 കപ്പ്
പാചകവിധി
പൈ ബേസ്
- സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുക്കികള്‍ പൊടിക്കുക, ഇതിലേക്ക് ഉരുക്കിയ ബട്ടറും ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം മാറ്റി വയ്ക്കുക.
സില്‍ക്ക് ടീ ഫില്ലിംഗ്
- ഒരു ഡബിള്‍ ബോയിലറില്‍ ചോക്ലേറ്റ് ഉരുക്കിയെടുക്കുക.
- CTC (ക്രഷ്ഡ്, ടിയര്‍, കേള് മെത്തേഡ്) ചായ വെള്ളത്തിലേക്കിട്ട് നന്നായി തിളപ്പിച്ചെടുക്കുക
- ഉരുകിയ ചോക്ലേറ്റും വിപ്പ്ഡ് ക്രീമും ചായയും നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതത്തിലേക്ക് ഉപ്പും മറ്റു മസാലകളും ചേര്‍ക്കുക.
ഓറഞ്ച് മസ്കര്‍പോണ്‍ വിപ്പ്
- രണ്ടു ചേരുവകളും കൂടി ഒരു ബൗളിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
- ഒരു പൈ മോള്‍ഡിനകത്തേക്ക് ഈ പൈ ബേസ് നിരത്തുക. സില്‍ക്ക് ടീ ഫില്ലിംഗ് ചേര്‍ക്കുക. മൂടിയ ശേഷം ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക.
- ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം ഓറഞ്ച് മസ്കര്‍പോണ്‍ വിപ്പും അതിനു മുകളില്‍ പൊടിച്ച പിസ്തയും കൊണ്ട് ടോപ്പിംഗ് ചെയ്ത ശേഷം വിളമ്പാം.

