

ആലുവ (ചൂര്ണ്ണിക്കര): റിബില്ഡ് കേരളാ മിഷന്റെ ആഭിമുഖ്യത്തില് പുതുക്കിപ്പണിത ചൂര്ണ്ണിക്കര പഞ്ചായത്തിലെ ഐരാര് റോഡ് പഞ്ചായത്ത് പ്രസിഡണ്ട് രാജി സന്തോഷ് തുറന്നു കൊടുത്തു.
എസ് പി ഡബ്ല്യു റോഡിനെ നാഷണല് ഹൈവേയുമായി ബന്ധിപ്പിക്കുന്ന ഐരാര് റോഡിന്റെ പുനര്നിര്മാണത്തിന് ചൂര്ണ്ണിക്കര പഞ്ചായത്ത് പതിനാറാം വാര്ഡ് അംഗം ലീന ജയന്, പതിമൂന്നാം വാര്ഡ് അംഗം റംല അലിയാര് എന്നിവര് നേതൃത്വം നല്കി.

