

കോഴിക്കോട്: ഗ്രാജുവേറ്റ് അസോസിയേഷന് ഓഫ് സിവില് എഞ്ചിനിയര്ഡ് കാലിക്കറ്റ് ചാപ്റ്റര് ഗ്രെയ്സ് ഏര്പ്പെടുത്തിയ പ്രൊഫഷണല് എക്സലന്സ് അവാര്ഡ് പ്രമുഖ വ്യവസായി ഫൈസല് ഇ കോട്ടികോളാന് സമ്മാനിച്ചു. യു എല് സി സി ചെയര്മാന് രമേശന് പാലേരിയില് അദ്ദേഹം പുരസ്ക്കാരം ഏറ്റുവാങ്ങി.

ചടങ്ങില് ഗ്രെയിസ് കാലിക്കറ്റ് ചാപ്റ്റര് പ്രസിഡന്റ് ചാര്ലി ജെ തോമസ് അധ്യക്ഷത വഹിച്ചു. ഹാഷിര് അലി അവാര്ഡ് ജേതാവിനെ പരിചയപ്പെടുത്തി. സജിത്ത് ഭാസ്ക്കര്, കെ വി വിനോദ്, ഷാജു എന്നിവര് പ്രസംഗിച്ചു. സെക്രട്ടറി സി പി കല സ്വാഗതവും ട്രഷറര് ജോണ്സി കെ സാം നന്ദിയും പറഞ്ഞു.
