
പയ്യന്നൂര്‍: ഐ എസ് ഡി സീനിയര്‍ സെക്കണ്ടറി ഇംഗ്ലീഷ് സ്‌കൂളില്‍ 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി പി സുരേഷ് പൊതുവാള്‍ പതാക ഉയര്‍ത്തി.

ട്രഷറര്‍ കക്കുളത്ത് അബുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ കെ പി ദിവ്യ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ റിപ്പബ്ലിക് ദിന സന്ദേശം കൈമാറി. സ്‌കൂള്‍ ഹെഡ് ബോയ് മുഹമ്മദ് തുഫൈല്‍ റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. മധുരം വിതരണം ചെയ്തു. പ്രൈമറി സെക്ഷന്‍ കോഡിനേറ്റര്‍ ഷീബ ടീച്ചര്‍ നന്ദി പറഞ്ഞു.
