
മനാമ: ബഹ്റൈനില്‍ ചൂടിനും ഉയര്‍ന്ന ഹ്യുമിഡിറ്റിയ്ക്കും സെപ്റ്റംബര്‍ 1 മുതല്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് പ്രതീക്ഷ. സെപ്റ്റംബര്‍ 1 മുതല്‍ 3 വരെ വടക്കുപടിഞ്ഞാറന്‍ കാറ്റ് സജീവമാകുകയും ചില സമയങ്ങളില്‍ ശക്തമായി വീശുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ശക്തമായ കാറ്റിനെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റിനും കടലില്‍ തിരമാലകള്‍ ഉയരുന്നതിനും സാധ്യതയുണ്ട്. കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.

സെപ്റ്റംബര്‍ 4 മുതല്‍ കാറ്റിന്റെ ശക്തി കുറയുന്നതോടെ ഈര്‍പ്പം വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഏതാനും ദിവസത്തേക്കെങ്കിലും ഉയര്‍ന്ന ഈര്‍പ്പത്തില്‍ നിന്ന് ലഭിക്കുന്ന ആശ്വാസം ചൂടില്‍ വലയുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
