
ആലുവ: അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 48.36 ലക്ഷം രൂപ അനുവദിച്ച് ഹഡ്‌കോ പദ്ധതിയില്‍ പൈപ്പുകള്‍ ഇട്ട ചൂര്‍ണ്ണിക്കര പഞ്ചായത്ത് 3-ാം വാര്‍ഡിലെ സെന്റ് അല്‍ഫോന്‍സാ റോഡ് ഇന്റര്‍ലോക്കിങ്ങ് ടൈല്‍ വിരിക്കുന്നതിന് ഭരണാനുമതി ലഭിച്ചിരുന്നു.

ഈ റോഡിന്റെ നിര്‍മ്മാണോദ്ഘാടനം അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നസീര്‍ ചൂര്‍ണ്ണിക്കര അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഷീല ജോസ് സ്വാഗതവും പഞ്ചായത്ത് അംഗം ലാലി ഐവാന്‍ നന്ദിയും പറഞ്ഞു.

മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഇപ്പോള്‍ ആസൂത്രണ സമിതി വൈസ് ചെയര്‍മാനുമായ ബാബു പുത്തനങ്ങാടി, പഞ്ചായത്ത് അംഗങ്ങളായ മനോജ് ജോയി, ബുഷ്റ ബീഗം, മുന്‍ ബ്ലോക്ക് അംഗം സതി ഗോപി, മുന്‍ പഞ്ചായത്ത് അംഗം രാജേഷ് പുത്തനങ്ങാടി, സി പി നാസര്‍, വാട്ടര്‍ അതോറിറ്റി അസി. എക്സി. എഞ്ചിനീയര്‍ ദീപ പോള്‍ എന്നിവര്‍ പരിപടിയില്‍ പങ്കെടുത്തു.
