Entertainment
റോക്കിങ് സ്റ്റാര്‍ യാഷ് നായകനാകുന്ന ഗീതു മോഹന്‍ദാസ് ചിത്രം ടോക്‌സിക് ഓഗസ്റ്റ് 8ന് ചിത്രീകരണം ആരംഭിക്കുന്നു
കൊച്ചി: ഓരോ അപ്ഡേറ്റിലും പ്രേക്ഷകകരുടെ ആവേശം വാനോളം ഉയര്‍ത്തിയ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രം ‘ടോക്‌സിക് എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍- അപ്സിന്റെ’ ചിത്രീകരണം ഓഗസ്റ്റ് 8ന് ആരംഭിക്കുന്നു.
‘കെജിഎഫ് 2’ എത്തിയിട്ട് 844 ദിനങ്ങള്‍ കഴിയുമ്പോഴാണ് ‘ടോക്‌സിക്’ ചിത്രീകരണം ആരംഭിക്കാനായി യാഷ് തയ്യാറാകുന്നത്. 2023 ഡിസംബര്‍ 8ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ടോക്‌സിക്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം 2024 ഓഗസ്റ്റ് 8ന് ബാംഗ്ലൂരില്‍ ചിത്രീകരിക്കും.
ഏറെ പ്രത്യേകതയുള്ള തിയ്യതി 8-8-8 ആണ് ചിത്രീകരണം. റോക്കിംഗ് സ്റ്റാര്‍ യാഷുമായി എട്ടാം നമ്പറിന് ശക്തമായ ബന്ധമുണ്ട്. ടോക്സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയ അദ്ദേഹത്തിന്റെ ജനനത്തിയ്യതിയുമായി ഇത് പൊരുത്തപ്പെടുന്നു.
ചിത്രീകരണത്തിന് മുന്നോടിയായി യാഷ്, നിര്‍മ്മാതാവ് വെങ്കട്ട് കെ നാരായണയ്ക്കും അവരുടെ കുടുംബത്തിനുമൊപ്പം കര്‍ണാടകയിലെ നിരവധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു. ശ്രീ സദാശിവ രുദ്ര സൂര്യ ക്ഷേത്രം, ധര്‍മ്മസ്ഥലയിലെ ശ്രീ മഞ്ജുനാഥേശ്വര ക്ഷേത്രം, കര്‍ണാടകയിലെ സുബ്രഹ്മണ്യയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു ദര്‍ശനം നടത്തിയത്.
യാഷിന്റെ ടോക്സികിന്റെ മറ്റു താരങ്ങളെക്കുറിച്ചും അണിയറ പ്രവര്‍ത്തകരെക്കുറിച്ചുമുള്ള ഒഫീഷ്യല്‍ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.