

ദോഹ: നവംബറില്‍ മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടില്‍ മൊറോക്കോയുടെ പൈതൃകങ്ങളിലൂടെയുള്ള യാത്ര നടത്തുന്നു. അറ്റ്‌ലസ്: എ വോയേജ് ത്രൂ മൊറോക്കോസ് ഹെറിറ്റേജ് എന്നതാണ് പ്രദര്‍ശനം.

ഖത്തര്‍- മൊറോക്കോ 2024 സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എക്‌സിബിഷനില്‍ മൊറോക്കന്‍ ചരിത്രം, സമൂഹം, കലാപരമായ ആവിഷ്‌കാരങ്ങള്‍, അവ എങ്ങനെ തുടരുന്നു എന്നിവയെക്കുറിച്ചുള്ള ബഹുമുഖ പുരാവസ്തുക്കള്‍, കയ്യെഴുത്തുപ്രതികള്‍, ഉപകരണങ്ങള്‍, ആഭരണങ്ങള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവയുള്‍പ്പെടെ 200ലധികം വസ്തുക്കള്‍ അവതരിപ്പിക്കുന്നു.

ഖത്തര്‍ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട്, ലുസൈല്‍ മ്യൂസിയം എന്നിവയുടെ ശേഖരങ്ങളില്‍ നിന്ന് മുമ്പ് കണ്ടിട്ടില്ലാത്ത സൃഷ്ടികളും പ്രദര്‍ശിപ്പിക്കും.
ഖത്തര്‍- മൊറോക്കോ 2024 സാംസ്‌കാരിക വര്‍ഷത്തിനായി മൊറോക്കോയിലുടനീളമുള്ള സ്ഥാപനങ്ങളുമായി പങ്കാളികളാകുകയാണെന്ന ഇയേഴ്‌സ് ഓഫഅ കള്‍ച്ചറിന്റേയും ഖത്തര്‍ മ്യൂസിയത്തിന്റെയും ചെയര്‍പേഴ്‌സണ്‍ ശൈഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍ താനി പറഞ്ഞു.

