
മനാമ: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറും ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ന്യൂ ഡല്‍ഹിയില്‍ അഞ്ചാമത് ഇന്ത്യ- ബഹ്റൈന്‍ ഹൈ ജോയിന്റ് കമ്മീഷന്‍ യോഗത്തില്‍ സഹ അധ്യക്ഷരായി.

യോഗത്തില്‍ വ്യാപാരം, സുരക്ഷ, പ്രതിരോധം, ആരോഗ്യ മേഖല, സംസ്‌കാരിക ബന്ധങ്ങള്‍, ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ എന്നിവയുള്‍പ്പെടെ ഇരുരാജ്യ ബന്ധങ്ങളുടെയും പുരോഗതി അവലോകനം ചെയ്തു. സ്‌പേസ്, ഫിന്‍ടെക്, സൈബര്‍ മേഖലകളില്‍ പുതിയ സഹകരണ സാധ്യതകളെപ്പറ്റിയും നേതാക്കള്‍ ചര്‍ച്ച നടത്തി.

ബഹ്റൈന്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ പ്രസിഡന്‍സിയിലേക്ക് കടക്കുന്നതിനാല്‍ ഇന്ത്യയും ജി സി സിയും തമ്മിലുള്ള ബന്ധങ്ങള്‍ ഇനി കൂടുതല്‍ ദൃഢമാകും എന്ന ആത്മവിശ്വാസം ഡോ. ജയ്ശങ്കര്‍ പ്രകടിപ്പിച്ചു.
ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനായി ബഹ്റൈന്‍ നേതൃത്വം കാണിച്ച ആത്മാര്‍ഥതയ്ക്കു മന്ത്രി നന്ദി രേഖപ്പെടുത്തി.
ആഗോളവും പ്രാദേശികവുമായ സംഭവവികാസങ്ങളെക്കുറിച്ചും ഇരുവരും അഭിപ്രായങ്ങള്‍ പങ്കുവെച്ചു.

