Connect with us

Business

സഫാരി 10, 20, 30 പ്രമോഷനു തുടക്കം

Published

on


ദോഹ: സഫാരിയില്‍ 10, 20, 30 പ്രമോഷന് തുടക്കമായി. സ്വദേശികളും വിദേശികളുമടക്കം നിരവധി ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന സഫാരിയുടെ ഏറ്റവും ജനപ്രിയ പ്രമോഷനാണ് സഫാരി 10, 20, 30.

പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ് മറ്റ് ഭക്ഷ്യോത്പന്നങ്ങള്‍, കോസ്‌മെറ്റിക്‌സ,് ഹൗസ്‌ഹോള്‍ഡ്, റെഡിമെയ്ഡ്, ഫുട്ട്വെയര്‍, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ ആക്‌സസറീസ് തുടങ്ങി നിത്യോപയോഗ വസ്തുക്കളും ഭക്ഷ്യധാന്യങ്ങളും തുണിത്തരങ്ങളും അടക്കം ആയിരക്കണക്കിന് ഉത്പന്നങ്ങളാണ് 10, 20, 30 റിയാലിന് സഫാരി ഔട്ട്ലെറ്റുകളില്‍ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്.

സാദിയ ചിക്കന്‍ ഗ്രില്ലര്‍ 1100 ഗ്രാമിന്റെ ഒരെണ്ണത്തിന് 10 റിയാല്‍, പാര്‍ലെമെന്റ് ഡെയിലി ഡിലൈറ്റ് ബസ്മതി റൈസ് 4.54 കിലോ 20 റിയാല്‍, 2 ഇന്‍ 1 സാന്‍ട്രോ ബ്ലെന്‍ഡറിന് 30 റിയാല്‍, 900 ഗ്രാമിന്റെ റെയിന്‍ബോ ഇന്‍സ്റ്റന്റ് മില്‍ക്ക് പൗഡറിന് 30 റിയാല്‍, 400 മില്ലിലിറ്ററിന്റെ ഡോവ് ഷാമ്പൂ രണ്ടു എണ്ണത്തിന് 20 റിയാല്‍, 2.94 ലിറ്റര്‍ കംഫോര്‍ട്ട് ഫാബ്രിക് സോഫ്റ്റ്‌നര്‍ 10 റിയാല്‍, 750 മില്ലിലിറ്ററിന്റെ ഡെറ്റോള്‍ ഡെറ്റോള്‍ ഡിസൈന്‍ഫെക്റ്റ്ന്റ് 2 എണ്ണത്തിന് 30 റിയാല്‍, 12 പീസ് ലപ്പോള ക്ലാസിക് ഡിന്നര്‍ സെറ്റ് വെറും 20 റിയാല്‍ തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളില്‍ ചിലതാണ്.

നാവില്‍ കൊതിയൂറുന്ന വിവിധ രുചിക്കൂട്ടുകള്‍ ഒരുക്കി സഫാരി ബേക്കറി ആന്‍ഡ് ഹോട്ട് ഫുഡ് വിഭാഗത്തിലും ഒട്ടനവധി വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത് വെസ്റ്റേണ്‍, സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, അറബിക്ക്, ചൈനീസ് വിഭവങ്ങളും വ്യത്യസ്ത വിഭവങ്ങള്‍ ഉള്‍പ്പെടുത്തി മികച്ച കോംമ്പോ ഓഫറുകളും ഒരുക്കിയിരിക്കുന്നു. കൂടാതെ ചിക്കന്‍ ബിരിയാണി, ചിക്കന്‍ മജ്ബൂസ്, ടീ കേക്ക് തുടങ്ങിയ വിഭവങ്ങളും ഒരുക്കിയിരിക്കുന്നതിനോടൊപ്പം തന്നെ ഫ്രഷ് ഫുഡിലെ ഡെയിലി വിഭാഗത്തില്‍ റൗമി ചീസ്, ബലാഡി ഫെറ്റാ പ്ലെയ്ന്‍ ചീസ്, റെഡ് ചെഡാര്‍ ചീസ്, തന്‍മിഹ ബീഫ് മോര്‍ട്ടഡെല്ലാ എന്നീ ചീസ് ഐറ്റംസിനുമൊപ്പം വിവിധതരം പിക്കിള്‍സ് തുടങ്ങിയവയും 10,20,30 പ്രമോഷനില്‍ ലഭ്യമാണ്. പലതരം ജ്യൂസുകള്‍, ഡ്രിങ്കിങ് വാട്ടര്‍, ചിക്കന്‍ പാര്‍ട്‌സ്, ചിക്കന്‍ നഗറ്റ്‌സ് വിവിധ ഇനം ഐസ്‌ക്രീംസ് തുടങ്ങി പാലും പാലുത്പന്നങ്ങളും അടക്കം നിരവധി ഭക്ഷ്യോത്പന്നങ്ങള്‍ 10, 20, 30 റിയാലിന് ഫ്രോസണ്‍ വിഭാഗത്തില്‍ ലഭ്യമാക്കുന്നുണ്ട്. ഗ്രോസറി വിഭാഗത്തില്‍ അനവധി സ്‌നാക്‌സുകളും മറ്റു ഭക്ഷ്യ ഉത്്പന്നങ്ങളും നിരത്തിയിട്ടുണ്ട്

ഹൗസ് ഹോള്‍ഡ് വിഭാഗത്തില്‍ വൈവിധ്യമാര്‍ന്ന വിവിധോദ്ദേശ്യ ഉത്പന്നങ്ങള്‍ക്കൊപ്പം കോസ്‌മെറ്റിക്‌സ് വിഭാഗത്തില്‍ എന്‍ ചാന്‍ഡര്‍, ഡോവ്, പാന്റീന്‍, ലക്‌സ്, ഒലേ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും പെര്‍ഫ്യൂം, ബോഡി സ്‌പ്രേ, മേക്കപ്പ് സെറ്റ്്‌സ,് പലതരം സോപ്പ്, ഫേസ് വാഷ്, ബോഡി ലോഷന്‍ തുടങ്ങിയവയും വിവിധ ആരോഗ്യ സൗന്ദര്യ പരിപാലന വസ്തുക്കളും സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു സ്റ്റേഷനറി വിഭാഗത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കാവശ്യമായതും ഓഫീസുകളി ലേക്കാവശ്യമായതും അടക്കം ധാരാളം സ്‌കൂള്‍ സ്റ്റേഷനറി ഐറ്റംസ് ലഭ്യമാണ് ഫേബര്‍ കാസില്‍, മേപ്പഡ് സ്‌കൂള്‍ കിറ്റ് വിവിധയിനം സ്റ്റേഷനറി സെറ്റുകള്‍ തുടങ്ങിയവ കൂടാതെ ടോയ്‌സ് വിഭാഗത്തിലും സ്‌പോര്‍ട്‌സ് വിഭാഗത്തിലും 10, 20, 30 റിയാലില്‍ ലഭിക്കുന്ന സാധനങ്ങളുടെ നിര ജനങ്ങളുടെ പ്രതീക്ഷക്കും അപ്പുറമാണ.്

ഗാര്‍മെന്‍്‌സ് ആന്‍ഡ് റെഡിമെയ്ഡ് വിഭാഗത്തില്‍ മെന്‍സ് വെയര്‍ ലേഡീസ് ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, ലേഡീസ് ഡെനിം ജാക്കറ്റ്, കിഡ്‌സ് വെയര്‍, ഫൂട്ട് വെയര്‍, ലേഡീസ് ബാഗ്‌സ്, ന്യൂ ബോണ്‍ ബേബി വിഭാഗത്തിലും അടക്കം ഗുണമേന്മയേറിയ വന്‍ കളക്ഷനാണ് 10 20 30 റിയാലിന് സഫാരി നിരത്തിയിട്ടുള്ളത്. ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ആകട്ടെ വിവിധതരം എമര്‍ജന്‍സി ലൈറ്റുകള്‍, ട്രിമ്മര്‍, ട്ടോര്‍ച്ചുകള്‍, ഹെഡ്‌സെറ്റുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, തുടങ്ങി ധാരാളം ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും നിരത്തിക്കൊണ്ട് വമ്പിച്ച വിലകുറവോടു കൂടെ വൈവിധ്യം നിറഞ്ഞ പ്രമോഷനായാണ് 10, 20, 30 പ്രമോഷന്‍ ഇത്തവണ ജനങ്ങളിലേക്ക് എത്തുന്നത്.

ഒപ്പം തന്നെ സഫാരിയുടെ മെഗാ പ്രമോഷനായ സഫാരി ഷോപ് ആന്‍ഡ് ഡ്രൈവ് പ്രൊമോഷന്‍ വഴി സഫാരിയുടെ ഏത് ഔട്ട്ലെറ്റുകളില്‍ നിന്നും അമ്പത് റിയാലിന് പര്‍ച്ചേയ്സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ റാഫിള്‍ കൂപ്പണ്‍ വഴി നറുകെടുപ്പിലൂടെ മോറിസ് ഗ്യാരേജസിന്റ ആര്‍ എക്സ് എട്ട്് രണ്ടായിരത്തി ഇരുപത്തിനാലു മോഡല്‍ ആറ് കാറുകളും എം ജി ഫൈവ് രണ്ടായിരത്തി ഇരുപത്തിനാലു മോഡല്‍ പത്തൊമ്പത് കാറുകളുമടക്കം ഇരുപത്തിയഞ്ച് എംജി കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണ സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.


error: Content is protected !!