സംസ്‌കൃതി ആര്‍ട്ട് എക്‌സിബിഷന്‍ ജൂണ്‍ 13ന്

Web Desk
1 Min Read

ദോഹ: സംസ്‌കൃതി ഖത്തര്‍ പ്രമുഖരായ അന്‍പതോളം കലാകാരന്മാരുടെ പെയിന്റിങ്ങുകള്‍ ഉള്‍പ്പെടുത്തി ആര്‍ട്ട് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 13 വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മുതല്‍ പത്തു വരെ ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലാണ് പ്രദര്‍ശനം നടക്കുന്നത്.

city exchange

ഇതിനേടനുബന്ധിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം നടക്കുന്നു. സംസ്‌കൃതിയുടെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ‘ആര്‍ട്ട് എഗൈന്‍സ്റ്റ് അഡിക്ഷന്‍- സേയ് നോ ടു ഡ്രഗ്‌സ്’ എന്ന മുദ്രാവാക്യത്തില്‍ അഞ്ച് മുതല്‍ എട്ട് വരെയും ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയും പ്രായത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്.

മെയ് 28 വരെ ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കുട്ടികള്‍ തയ്യാറാക്കുന്ന പോസ്റ്ററുകള്‍ 28ന് അതത് സ്‌കൂളുകളില്‍ നിന്ന് സംസ്‌കൃതി വോളന്റിയര്‍മാര്‍ നേരിട്ടും 30ന് വൈകിട്ട് നാല് മണി മുതല്‍ നജ്മയിലെ സംസ്‌കൃതി ഓഫിസിലും സ്വീകരിക്കുന്നതാണ്.

മത്സര വിജയികള്‍ക്ക് എക്‌സിബിഷന്‍ ദിവസം സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും
നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ എക്‌സിബിഷന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കും.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!