സൗബിനും നമിതയും ഒന്നിക്കുന്ന ‘മച്ചാന്റെ മാലാഖ’ ഫസ്റ്റ്‌ലുക്ക് മോഷന്‍ പോസ്റ്റര്‍ റിലീസായി

Web Desk
1 Min Read

കൊച്ചി: സൗബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ‘മച്ചാന്റെ മാലാഖ’യുടെ ഫസ്റ്റ്‌ലുക്ക് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ടൊവീനോ തോമസ് ആണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

city exchange

അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. അബാം മൂവിസിന്റെ പതിമൂന്നാമത് ചിത്രമാണിത്. ചിത്രത്തില്‍ ബസ് കണ്ടക്ടറുടെ വേഷത്തിലാണ് സൗബിന്‍ എത്തുന്നത്. സാമൂഹിക പ്രസക്തിയുള്ള ഫാമിലി എന്റര്‍ടെയിനര്‍ നിരവധി വൈകാരിക മുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് കുടുംബ പ്രേക്ഷകര്‍ക്കായി അണിയിച്ചൊരുക്കുകയാണ്. ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനര്‍ ഗണത്തിലുള്ള ചിത്രത്തില്‍ സംവിധായകന്‍ ജാക്‌സണ്‍ ആന്റണിയുടെ കഥക്ക് അജീഷ് പി തോമസ് തിരക്കഥ രചിക്കുന്നു.

ചിത്രത്തില്‍ മനോജ് കെ യു, വിനീത് തട്ടില്‍, ശാന്തി കൃഷ്ണ, ലാല്‍ ജോസ്, രാജേഷ് പറവൂര്‍, ആല്‍ഫി പഞ്ഞിക്കാരന്‍, ആര്യ, ശ്രുതി ജയന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

സംഗീതം- ഔസേപ്പച്ചന്‍, ഛായാഗ്രഹണം- വിവേക് മേനോന്‍, എഡിറ്റര്‍- രതീഷ് രാജ്, ലിറിക്‌സ്- സിന്റോ സണ്ണി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അമീര്‍ കൊച്ചിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, കലാസംവിധാനം- സഹസ് ബാല, മേക്കപ്പ്- ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈനര്‍- അരുണ്‍ മനോഹര്‍, അസോസിയേറ്റ് ഡയറക്ടര്‍- ജിജോ ജോസ്, സൗണ്ട് ഡിസൈന്‍- എം ആര്‍ രാജകൃഷ്ണണന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- പ്രതീഷ് മാവേലിക്കര, നസീര്‍ കാരന്തൂര്‍, സ്റ്റില്‍സ്- ഗിരിശങ്കര്‍, പി ആര്‍ ഒ- പി ശിവപ്രസാദ്, മാര്‍ക്കറ്റിംങ്- ബി സി ക്രിയേറ്റീവ്‌സ്, പബ്ലിസിറ്റി ഡിസൈന്‍സ്- മാജിക് മൊമന്റ്‌സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!