

ദോഹ: ഔഖാഫ് റൗദത്ത് അല്‍-ഹമാമ ഏരിയയില്‍ പുതിയ ഗ്രാന്‍ഡ് മോസ്‌ക് ഉദ്ഘാടനം ചെയ്തു. 575 സ്ത്രീ- പുരുഷ വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ പള്ളി 4,453 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് സ്ഥിതി ചെയ്യുന്നത്.

നഗര വളര്‍ച്ചയ്ക്കും ജനസംഖ്യാ വര്‍ധനയ്ക്കും അനുസൃതമായി രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും പള്ളികള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് പുതിയ മസ്ജിദ് തുറക്കുന്നത്.
500 പുരുഷന്‍മാരെ ഉള്‍ക്കൊള്ളുന്ന ഒരു പ്രധാന പ്രാര്‍ഥനാ ഹാളും 75 സ്ത്രീകളെ ഉള്‍ക്കൊള്ളുന്ന പ്രത്യേക ഹാളുമാണുള്ളത്. കൂടാതെ, മസ്ജിദില്‍ വിശാലമായ വുദു സൗകര്യങ്ങളും ധാരാളം പൊതു പാര്‍ക്കിംഗ് സ്ഥലങ്ങളും ഉള്‍പ്പെടുന്നു.

ഉയരമുള്ള ഒരു മിനാരവും രണ്ട് വ്യത്യസ്ത ഇമാമുകളുടെ വസതികളും ഒരു മുഅദ്ദിന്റെ വസതിയും ഉണ്ട്.
