Connect with us

Business

സീഗള്‍ ഇന്റര്‍നാഷണല്‍ നവീകരിച്ച മുംബൈ കോര്‍പറേറ്റ് ഓഫിസ് ഉദ്ഘാടനം ചെയ്തു

Published

on


മുംബൈ: സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മുംബൈയിലെ മാറോളില്‍ പുതുതായി നവീകരിച്ച കോര്‍പ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നവീകരിച്ച ഓഫീസ് സീഗളിന്റെ വളര്‍ന്നുവരുന്ന ആഗോള സാന്നിധ്യത്തെയും ലോകോത്തര റിക്രൂട്ട്മെന്റ്, പരിശീലന പരിഹാരങ്ങള്‍ നല്‍കുന്നതിനുള്ള പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നു.

ബി എസ് എന്‍ എല്‍ ലിമിറ്റഡിന്റെ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജരും മുംബൈയിലെ മുന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സുമായ ജെ കെ സാവോ, ബി ജെ പി ദേശീയ എക്‌സിക്യൂട്ടീവ് അംഗം രഘുനാഥ് കുല്‍ക്കര്‍ണി, അന്ധേരി ഈസ്റ്റ് മണ്ഡലത്തിലെ എം എല്‍എ മുര്‍ജി പട്ടേല്‍; ഐ എന്‍ എം ഇ സി സി (മഹാരാഷ്ട്ര ചാപ്റ്റര്‍) പ്രസിഡന്റ് ഡോ. പി ജെ അപ്രെയിന്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുരേഷ്‌കുമാര്‍ മധുസൂദനന്‍ സ്വാഗത പ്രസംഗം നടത്തി.

10-ലധികം രാജ്യങ്ങളിലും 15 ബ്രാഞ്ച് ഓഫീസുകളിലും സാന്നിധ്യമുള്ള ഇന്ത്യയിലെ മുന്‍നിര ആഗോള റിക്രൂട്ട്മെന്റ് കമ്പനികളില്‍ ഒന്നാണ് സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്. 40 വര്‍ഷത്തിലേറെ പാരമ്പര്യമാണ് സീഗളിനുള്ളത്.


error: Content is protected !!