

കൊച്ചി: പെണ്‍കുട്ടിയും നായയും തമ്മിലുള്ള നിഗൂഢ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം സീക്രട്ട്‌സ് ലജന്‍ഡ് ഫിലിംസിന്റെ ബാനറിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബൈജു പറവൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ ഭൂരിഭാഗവും ഉള്‍വനത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

വയനാടും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പൂര്‍ത്തിയായി. സീക്രട്ട്‌സ് എന്ന സിനിമ തികച്ചും ഹൊറര്‍ സൈക്കോ ത്രില്ലര്‍ ആണ്. പണവും സൗന്ദര്യവും നിറവും ജോലിയും നോക്കി സ്‌നേഹിക്കുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യവര്‍ഗ്ഗം പോലുമല്ലാത്ത ഒരു നായയെ ജീവിത പങ്കാളിയാക്കിയ ഒരു പെണ്‍കുട്ടിയുടെ കഥ ചിത്രത്തിലൂടെ പറയുന്നു.

സ്‌നേഹ, അഞ്ജലി, സ്വാതി, സുനിത, ദക്ഷ്, അസ്ലം, സലീഷ്, ജിഫ്രി, ശിവ സാന്‍വിക, ഷനൂപ്, ജോസ്, വാസ്തവിക എന്നീ പുതുമുഖ താരങ്ങള്‍ അഭിനയിക്കുന്നു.
രജു ആര്‍ അമ്പാടി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് സന്ദീപ് നന്ദകുമാര്‍. പ്രോജക്ട് ഡിസൈനര്‍ ബാദുഷ എന്‍ എം. സംഗീതം നിഷാന്ത് തപസ്യ. അസോസിയേറ്റ് ഡയറക്ടര്‍ കൃഷ്ണകുമാര്‍. ആര്‍ട്ട് അനൂപ് ചന്ദ്രന്‍. മേക്കപ്പ് പ്രദീപ് വിതുര. കോസ്റ്റും ഡിസൈനര്‍ ഷിബു തനിക്കപ്പിള്ളി. ഡിസൈനര്‍ അനുലാല്‍. കൊറിയോഗ്രഫി ജീവന്‍ ലൈഫി. സംഘട്ടനം ബ്രൂസിലി രാജേഷ്. സംവിധാന സഹായികള്‍ ആദര്‍ഷ്, ഓസ്‌ക്കി മേരാകിയന്‍. പി ആര്‍ ഒ അയ്മനം സാജന്‍. വാര്‍ത്താപ്രചരണം എം കെ ഷെജിന്‍ ആലപ്പുഴ.

