ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സെമിനാര്‍ നടത്തി

Web Desk
1 Min Read

ആലുവ: ബാലാവകാശങ്ങളും സാമൂഹിക പ്രതിബദ്ധതയും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടന്നു. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കേരള സ്റ്റേറ്റ് ബ്രാഞ്ചും മധ്യകേരള ബ്രാഞ്ചും സംയുക്തമായി ആലുവ ഐ എം എ ഹാളില്‍ നടത്തിയ സെമിനാര്‍ എറണാകുളം റൂറല്‍ എസ് പി ഡോ. വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്തു.

city exchange

ബാലാവകാശ വിഷയത്തില്‍ പൊലീസ് കൈക്കൊള്ളുന്നതും പൊലീസ് വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ പറ്റിയും അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യന്‍ അക്കാദമിക് പീഡിയാട്രിക് സംസ്ഥാന അധ്യക്ഷന്‍ ഡോ. ഷിമ്മി പൗലോസ് അധ്യക്ഷത വഹിച്ചു. സെമിനാറില്‍ ഡോ. അശോക് കുമാര്‍ വിഷയം അവതരിപ്പിച്ചു.

കേരള സ്റ്റേറ്റ് കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ടര്‍ റൈറ്റ് അംഗം കെ കെ ഷാജു ബാലവകാശ കമ്മീഷന്റെ പ്രവര്‍ത്തനത്തെപ്പറ്റിയും കുട്ടികള്‍ക്കുണ്ടാകുന്ന പീഡനങ്ങളിലും മറ്റും കമ്മീഷന്റെ ഇടപെടലുകളെ സംബന്ധിച്ചും തങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും സംസാരിച്ചു.

- Advertisement -
Ad image

ഇന്ന് കേരളത്തിലെ എല്ലാ പഞ്ചായത്തിലും കുട്ടികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനായി പതിനെട്ടോളം അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരുമായി ബന്ധപ്പെടുകയാണെങ്കില്‍ മിക്ക പ്രശ്‌നങ്ങളും അവിടെത്തന്നെ പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഡി എല്‍ എസ് എ സെക്രട്ടറി ആര്‍ ആര്‍ രജിത (സബ് ജഡ്ജി സീനിയര്‍ ഡിവിഷന്‍) ബാലവകാശങ്ങളിലെ നിയമവശങ്ങള്‍ വിശദമായി പ്രതിപാദിച്ച സെമിനാറില്‍ എഴുപതോളം പേര്‍ പങ്കെടുത്തു.

ഡോ. റഫീഖ് എ കെ, ഡോ. സോളി മാനുവല്‍, ഷെല്ലി ജോസഫ്, ഡോ. സതീഷ് കുമാര്‍ മേനോന്‍, കെ ജയപ്രകാശ്, അഡ്വ. അനീസ് ഫാഹിദ്, ധര്‍മ്മ ചൈതന്യ സ്വാമികള്‍ എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!