ഇന്ത്യ- ഒമാന്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ സെമിനാര്‍ സംഘടിപ്പിച്ചു

Web Desk
2 Min Read

കൊച്ചി: ഇന്ത്യ- ഒമാന്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുമായി ബന്ധപ്പെട്ട് കൊച്ചി താജ് വിവാന്തയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന ബിസിനസ് പ്രമുഖരും നിക്ഷേപകരും വ്യാപാര രംഗത്തെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

city exchange

ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് (ഇന്‍മെക്), ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) എന്നിവ ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഒ സി സി ഐ)യുമായി സഹകരിച്ച് നടത്തിയ സെമിനാറില്‍ ഇന്ത്യ- ഒമാന്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഭാഗമായി ഉയര്‍ന്നുവരുന്ന വ്യാപാര, നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഇന്‍മെക് ചെയര്‍മാന്‍ ഡോ. എന്‍ എം ഷറഫുദ്ദീന്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ഇരു രാജ്യങ്ങളുടെയും സാമ്പത്തിക സഹകരണത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ സെമിനാര്‍ നിര്‍ണായക ചുവടുവെയ്പാണെന്ന് അദ്ദേഹം പറഞ്ഞു.

ഗള്‍ഫാര്‍ ഗ്രൂപ്പ് സ്ഥാപകന്‍ പി മുഹമ്മദാലി ചടങ്ങില്‍ പങ്കെടുത്ത് ഒമാനി പ്രതിനിധികളെ ആദരിച്ചു.

- Advertisement -
Ad image

ഒമാനിലെ ഇന്ത്യയുടെ അംബാസഡര്‍ ജി വി ശ്രീനിവാസ്മസ്‌ക്കത്തില്‍ നിന്ന് ഓണ്‍ലൈനായി സെമിനാറില്‍ പങ്കെടുത്തു. ഒമാനില്‍ നിക്ഷേപിക്കാന്‍ താത്പര്യമുള്ള ഇന്ത്യന്‍ സംരംഭകര്‍ക്കും ബിസിനസുകള്‍ക്കും പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്‍വെസ്റ്റ് ഒമാന്‍ സീനിയര്‍ പ്രൊജക്ട് മാനേജര്‍ യാരുബ് നാസര്‍ ഖമീസ്, ഒമാന്‍ തൊഴില്‍ മന്ത്രാലയത്തിലെ ലോജിസ്റ്റിക്സ് എന്‍ജിനിയര്‍ അല്‍- യഖ്ദാന്‍ മുഹമ്മദ് സഹിര്‍, കിംഗ്സ് കോളജ് ലണ്ടന്‍ ഒമാന്‍ സ്മാര്‍ട്ട് ഇന്‍വെസ്റ്റ്മെന്റ് ഗേറ്റ് വേ ബോര്‍ഡ് അംഗം ഡോ. യൂസഫ് ഹമീദ് ഹുമൈദ്, ദുഖം പ്രത്യേക സാമ്പത്തിക മേഖല സി ഇ ഒ എഞ്ചി. അഹമ്മദ് അലി അക്കാക്, ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ബോര്‍ഡ് അംഗം അബ്ദുല്‍ ലതീഫ് തുടങ്ങി ഒമാനില്‍ നിന്നുള്ള പ്രതിനിധി സംഘം സെമിനാറില്‍ പങ്കെടുത്തു.

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലൂടെ സൃഷ്ടിക്കപ്പെടുന്ന അവസരങ്ങള്‍, വ്യാപാര സൗകര്യവത്ക്കരണം, ലോജിസ്റ്റിക്സ്, നിക്ഷേപങ്ങള്‍, ഇന്ത്യ- ഒമാന്‍ സാമ്പത്തിക സഹകരണം എന്നിവയെക്കുറിച്ച് ഇന്‍മെക് ഡയറക്ടര്‍ ഡോ. ഡേവിസ് കല്ലൂക്കാരന്റെ നേതൃത്വത്തില്‍ മികച്ച ചര്‍ച്ചകള്‍ നടന്നു.

ഫിക്കി കേരള ചാപ്റ്റര്‍ ഹെഡ് സാവിയോ മാത്യു നന്ദി പറഞ്ഞു.

ലോജിസ്റ്റിക്സ്, പുനരുപയോഗ ഊര്‍ജം, അടിസ്ഥാന സൗകര്യം, ധനകാര്യ സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഭാവി സഹകരണത്തിന് വഴിതെളിക്കുന്ന തരത്തില്‍ ഇന്ത്യന്‍- ഒമാനി ബിസിനസ് പ്രതിനിധികള്‍ തമ്മില്‍ ഉത്പാദകമായ ബിസിനസ് ടു ബിസിനസ് യോഗങ്ങളോടെയാണ് പരിപാടി സമാപിച്ചത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!