റൊമാന്റിക് ത്രില്ലെര്‍ ചിത്രം ‘സ്പ്രിംഗ് ‘ചിത്രീകരണം പൂര്‍ത്തിയായി

Web Desk
1 Min Read

കൊച്ചി: ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍ എം ബാദുഷ നിര്‍മ്മിച്ച് നവാഗതനായ ശ്രീലാല്‍ നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സ്പ്രിംഗ് എന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ആദില്‍ ഇബ്രാഹിം, ആരാധ്യ ആന്‍, യാമി സോന എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രീകരണം ആരംഭിച്ച ആദ്യ ചിത്രമാണിത്. സുനില്‍ ജി പ്രകാശനാണ് എക്്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പ്രണയവും പ്രതികാരവും നിറഞ്ഞ സ്പ്രിംഗ് ഒരു റൊമാന്റിക് ത്രില്ലര്‍ ചിത്രമാണ്.

city exchange

ആദില്‍ ഇബ്രാഹിം, ആരാധ്യ ആന്‍, യാമി സോന എന്നിവരോടൊപ്പം പൂജിത മേനോന്‍, ബിറ്റോ ഡേവിസ്, ബാലാജി, ചെമ്പില്‍ അശോകന്‍, വിനീത് തട്ടില്‍, ഉണ്ണി രാജ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സിനോജ് അയ്യപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മ്യൂസിക്- അലോഷ്യ പീറ്റര്‍, എഡിറ്റര്‍- ജോവിന്‍ ജോണ്‍, ആര്‍ട്ട്- ജയന്‍ ക്രയോണ്‍സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ലൈം ടീ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സക്കീര്‍ ഹുസൈന്‍, മേക്കപ്പ്- അനീഷ് വൈപ്പിന്‍, കോസ്റ്റ്യൂംസ്- ദീപ്തി അനുരാഗ്, കൊറിയോഗ്രഫി- ശ്രീജിത്ത്, കളറിസ്റ്റ്- രമേശ് സി പി, സൗണ്ട് ഡിസൈന്‍- ഷെഫിന്‍ മായന്‍, ചീഫ് അസോസിയേറ്റ്- വിജീഷ് പിള്ള, അസോസിയേറ്റ്- അരുണ്‍ ജിദു, പി ആര്‍ ഒ- പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!