

ദമ്മാം: കരിപ്പൂരില്‍ 2024 ജനുവരി 25 മുതല്‍ 28 വരേ നടക്കുന്ന പത്താമത് മുജാഹിദ് സമ്മേളനത്തിന്റെ സന്ദേശ പ്രചാരണാര്‍ഥം ദമ്മാം സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് കീഴില്‍ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു.

വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന സമ്മേള പ്രമേയം എന്‍ എം അബ്ദുല്‍ ജലീല്‍ മാസ്റ്ററും പ്രബോധകന്റെ സംസ്‌ക്കാരം എന്ന വിഷയത്തില്‍ അഹ്‌മദ് കുട്ടി മദനിയും ക്ലാസെടുത്തു.

ഭിന്നശേഷിക്കാര്‍ക്കായി നാല് ശതമാനം സംവരണം നടപ്പിലാക്കുന്നു എന്ന പേരുപറഞ്ഞ് മുസ്‌ലിം സംവരണത്തില്‍ നിന്നും രണ്ട് ശതമാനം തട്ടി മാറ്റുന്ന രീതിയില്‍ സാമൂഹിക നീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കുക, ഫലസ്തീനില്‍ അധിനിവേശം നടത്തി അവിടുത്തെ ജനവങ്ങളെ കൊന്നുതള്ളിയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി അവരുടെ ഭൂപ്രദേശങ്ങള്‍ കയ്യടക്കി ലോകത്ത് അശാന്തി വിതക്കുകയും ചെയ്യുന്ന ഇസ്‌റാഈല്‍ എന്ന ഭീകരരാഷ്ട്രത്തെ നിലക്ക് നിര്‍ത്താന്‍ ലോക രാഷ്ട്രങ്ങള്‍ തയ്യാറാകുക തുടങ്ങിയ വിഷയത്തില്‍ ഇഖ്ബാല്‍ സുല്ലമി പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
സലീം കടലുണ്ടി, യൂസുഫ് കൊടിഞ്ഞി, വഹീദുദ്ദീന്‍ കാട്ടുമുണ്ട, നസ്‌റുള്ള അബ്ദുല്‍ കരീം, ജമാല്‍ കൈപ്പമംഗലം എന്നിവര്‍ പ്രസംഗിച്ചു.
പി എച്ച് ശമീര്‍, ബിജു ബക്കര്‍, എം വി എം നൗഷാദ് കോഴിക്കോട്, മുജീബുറഹ്‌മാന്‍ കുഴിപ്പുറം, ഷാജി കരുവാറ്റ, അശ്‌റഫ് കടലുണ്ടി, നൗഷാദ് കൊല്ലം, ശബീര്‍ ചിറമ്മല്‍ നേതൃത്വം നല്‍കി.

