രാജ്യത്തോടുള്ള ഐക്യദാര്‍ഢ്യം; കെ എം സി സി ബഹ്റൈന്‍ പങ്കാളിയാകുന്നു

Web Desk
1 Min Read

മനാമ: പവിഴദ്വീപിനോടുള്ള നന്ദിയും ആദരവും അചഞ്ചലമായ വിശ്വസ്തതയും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് നടക്കുന്ന ഐക്യദാര്‍ഢ്യ വിശ്വസ്തതാ പ്രതിജ്ഞാ പരിപാടിയില്‍ കെ എം സി സി ബഹ്റൈനും പങ്കുചേരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

city exchange

മഹത്തായ ഈ രാജ്യത്തോടും ബഹ്റൈന്‍ രാജാവായ കിംഗ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയോടും രാജകുടുംബാംഗങ്ങളോടും ബഹ്റൈന്‍ ജനതയോടും പുലര്‍ത്തുന്ന സ്‌നേഹത്തിന്റെയും ആദരവിന്റെയും നന്ദിയുടെയും പ്രതീകമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

2026 ജൂണ്‍ 14ന് ഞായറാഴ്ച രാത്രി 8:30ന് മനാമ കെ എം സി സി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഒപ്പുസമര്‍പ്പണ ചടങ്ങിലേക്ക് എല്ലാ അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!