

ഹിജ്‌റ വര്‍ഷത്തിലെ ഒന്‍പതാം മാസമാണ് റമദാന്‍. ഹിജ്‌റ രണ്ടാം വര്‍ഷത്തിലാണ് റമദാന്‍ നിര്‍ബന്ധമാക്കി പ്രഖ്യാപിക്കപ്പെട്ടത്. പ്രഭാതം മുതല്‍ പ്രദോഷം വരെയാണ് റമദാനില്‍ വ്രതാനുഷ്ഠാനം നിര്‍വഹിക്കേണ്ടത്.

പുണ്യം പൂത്തുലഞ്ഞ മാസമായാണ് റമദാന്‍ വിശേഷിപ്പിക്കപ്പെടുന്നത്. റമദാനിലെ കര്‍മങ്ങള്‍ക്ക് മറ്റു മാസങ്ങളിലെ പ്രവര്‍ത്തനങ്ങളേക്കാള്‍ പതിന്മടങ്ങ് പ്രതിഫലമാണ് ലഭിക്കുന്നത്. റമദാനിലെ ഉപവാസം വിശ്വാസിയെ ധര്‍മനിഷ്ഠയുള്ള വ്യക്തിയാക്കിത്തീര്‍ക്കുന്നു. പൈശാചിക പ്രവണതയില്‍ നിന്നും പാപപ്രവര്‍ത്തനങ്ങള്‍ നിന്നും വ്രതം വിശ്വാസിയായ വ്യക്തിയെ പ്രതിരോധിക്കുന്നു.

യോദ്ധാവിന്റെ കൈയ്യിലെ പരിച പോലെയാണ് വിശ്വാസിയുടെ ഉപവാസം. രണഭൂമിയില്‍ പരിചയുടെ സ്ഥാനമാണ് നോമ്പിന് വിശ്വാസിയുടെ കര്‍മമണ്ഡലത്തിലുള്ളത്.
ദിനം ഒരു വൃക്ഷം പോലെയാണ്. അതിന്റെ ശാഖകളും ഇലകളും മൊട്ടുകളും ഫലങ്ങളും പോലെയാണ്. നോമ്പനുഷ്ഠിക്കുന്ന നോമ്പുകാരന്റെ ഓരോ നിമിഷവും പുണ്യം നിറഞ്ഞതാണ്. മണിക്കൂറുകള്‍ ശാഖ പോലെയും മിനുട്ടുകള്‍ ഇല പോലെയും നിമിഷങ്ങള്‍ പൂമൊട്ടു പോലെയും കര്‍മഫലം വൃക്ഷം പോലെയുമാണ്. കര്‍മങ്ങളുടെ വസന്തകാലമാണ് റമദാന്‍.
ഉപവാസം, ഖുര്‍ആന്‍ പാരായണം, ദാനധര്‍മം, ഭക്ഷണം നല്കല്‍, പ്രകീര്‍ത്തനം, പ്രാര്‍ഥന, ഉംറ നിര്‍വഹിക്കല്‍, നോമ്പു തുറപ്പിക്കല്‍ എല്ലാം നന്മയുടെ നിറവുകളുള്ള കര്‍മങ്ങളാണ്. ചീത്ത ശീലങ്ങളില്‍ നിന്നും നോമ്പ് വിശ്വാസിക്ക് നന്മയിലേക്കുള്ള പരിശീലനം നല്കുന്നു.

