
ദോഹ: സര് സയ്യിദ് കോളേജ് പൂര്വ്വ വിദ്യാര്ഥി സംഘടനയായ സ്കോസ ഖത്തര് ചാപ്റ്റര് ‘റീ കണക്ട് 2കെ26’ അലുംനി ഗെറ്റ് ടുഗദര് സംഘടിപ്പിക്കുന്നു. ഒക്ടോബര് 30 വെള്ളിയാഴ്ച ഉമ്സലാല് ഫാമിലി ഫാം ഹൗസില് നടക്കുന്ന പരിപാടിയിലേക്ക് സര് സയ്യിദ് കോളേജില് പഠിച്ച എല്ലാ പൂര്വ്വ വിദ്യാര്ഥികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര് അറിയിച്ചു.

ഉച്ചയ്ക്ക് രണ്ടു മണിക്ക് രജിസ്ട്രേഷന് ആരംഭിക്കും. രാത്രി 10 മണി വരെ വിവിധ സെഷനുകളിലായി അലുംനി അംഗങ്ങളുടെ കലാ- കായിക പരിപാടികള് അരങ്ങേറും. പഴയ സഹപാഠികളുമായി വീണ്ടും ബന്ധപ്പെടാനും സ്മരണകള് പങ്കുവയ്ക്കാനും അവസരമൊരുക്കുന്ന ഒത്തുചേരലിന്റെ കൂടുതല് വിവരങ്ങള്ക്കും രജിസ്ട്രേഷനുമായി 55841398, 77805989, 77554496 എന്നീ നമ്പറുകളില് ബന്ധപ്പെടാവുന്നതാണ്.
