എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവ് ഇന്നും നാളെയും

Web Desk
1 Min Read

മലപ്പുറം: ഇരുപത്തി എട്ടാമത് എഡിഷന്‍ എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവ് ശനി, ഞായര്‍ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വണ്ടൂര്‍ അല്‍ഫുര്‍ഖാന്‍ കേന്ദ്രീകരിച്ച് നടക്കും. വിരസതയുടെ അടച്ചിടല്‍ കാലത്തും സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോഗിച്ചാണ് സാഹിത്യോത്സവ് നടന്നു വരുന്നത്. ശനിയാഴ്ച രാവിലെ ഒമ്പതിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും.

city exchange

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് മുസഫര്‍ അഹമ്മദ് വിശിഷ്ടാതിഥിയാകും. എ പി അനില്‍കുമാര്‍ എം എല്‍ എ അഭിവാദ്യം ചെയ്യും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ധീന്‍ ഫാളിലി സന്ദേശ പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് സി കെ ശാക്കിര്‍ സിദ്ദീഖി അധ്യക്ഷത വഹിക്കും. പന്ത്രണ്ടു ഡിവിഷനുകളില്‍ നിന്നായി നൂറോളം മത്സര ഇനങ്ങളില്‍ ആയിരത്തില്‍പരം പ്രതിഭകള്‍ മാറ്റുരക്കും. ഞായറാഴ്ച വൈകിട്ട് സമാപന സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷത വഹിക്കും. മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, മുഹമ്മദ് ശരീഫ് നിസാമി, എം അബ്ദുറഹ്മാന്‍, ജാബിര്‍ സഖാഫി മാപ്പാട്ടുകര സംസാരിക്കും. വിജയികള്‍ക്കുള്ള ട്രോഫി വിതരണവും നടക്കും. കാല്‍ ലക്ഷം വീടുകളില്‍ ഫാമിലി സാഹിത്യോത്സവുകളും ആയിരം ഗ്രാമങ്ങളില്‍ യൂണിറ്റ്തല മത്സരങ്ങളും ശേഷം സെക്ടര്‍, കാമ്പസ്, ഡിവിഷന്‍ മത്സരങ്ങളും പൂര്‍ത്തീകരിച്ചാണ് ജില്ലാ സാഹിത്യോത്സവ് നടക്കുന്നത്. വിജയികള്‍ ഒക്ടോബര്‍ ആദ്യവാരം നടക്കുന്ന സംസ്ഥാന സാഹിത്യോത്സവില്‍ മാറ്റരുക്കും.


വാര്‍ത്താസമ്മേളനത്തില്‍ എസ് എസ് എഫ് ഈസ്റ്റ് ജില്ല ജനറല്‍ സെക്രട്ടറി കെ തജ്മല്‍ ഹുസൈന്‍, വി എം സല്‍മാന്‍ സിദ്ധീഖി, സി പി ഉസാമത്ത്, ടി എം ശുഹൈബ് സംബന്ധിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!