ലീഗധികാരം സാദിഖലി തങ്ങളിലെത്തിയപ്പോള്‍

Web Desk
1 Min Read

ലീഗധികാരം സാദിഖലി തങ്ങളിലെത്തിയതിന്റെ അപകടമാണിപ്പോള്‍ നാം കാണുന്നത്. എല്ലാവരെയും ചേര്‍ത്തു നിര്‍ത്തി മുന്നോട്ടു പോകാനുള്ള ക്വാളിറ്റിയൊന്നും സാദിഖലി തങ്ങള്‍ക്കില്ല. നസ്ഥാപിത താത്പ്പര്യങ്ങള്‍ക്കു വേണ്ടി തങ്ങള്‍ നടത്തിയ കുത്സിത നീക്കങ്ങളുടെ കൂടി
അനന്തരഫലമാണ് എം എസ് എഫിലും ഹരിതയിലും കാണുന്നത്.

city exchange


എം എസ് എഫ് നേതാക്കള്‍ക്കെതിരെ ഹരിത നല്‍കിയ പരാതിയില്‍ ലീഗ് നേതൃത്വത്തിന്റെ തീരുമാനം നവാസ് മാപ്പു പറയുമെന്നായിരുന്നു,. നവാസ് ഇതുമായി ബന്ധപ്പെട്ട് എഴുതിയ ഒരു പോസ്റ്റിലെവിടെയും ചെയ്ത തെറ്റില്‍ ഖേദപ്രകടനം നടത്തിയിട്ടുമില്ല. ഹരിതയുടെ പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ പി കെ നവാസ് മാപ്പ് പറഞ്ഞാല്‍ മാത്രം തീരുന്ന ഒന്നാണോ അത്. ഹരിതയിലെ വിദ്യാര്‍ഥിനി നേതാക്കളെ കരിവേപ്പില പോലെ പുറത്തിട്ട് തങ്ങള്‍ക്ക് ഒപ്പന പാടുന്നവരെ അവരോധിക്കാനുള്ള നീക്കം ആത്മഹത്യാപരമാണ്.

- Advertisement -
Ad image


പാണക്കാട്ടേക്ക് പരാതി കേള്‍ക്കാന്‍ വിളിപ്പിച്ചിട്ട് ഹരിതക്കുട്ടികളെ ചുറ്റുമിരുത്തി സാദിഖലി തങ്ങള്‍ നടത്തിയത് നാടകമായിരുന്നെന്ന് തീര്‍ത്തും ബോധ്യമായി..! പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കുന്ന മലപ്പുറം ജില്ലയിലെ പല സ്വതന്ത്ര മുതലാളിമാര്‍ക്കും പാണക്കാട്ട് കിട്ടുന്ന സ്വീകാര്യതയുടെ നൂറിലൊന്നു പോലും ഹരിതയുടെ പെണ്‍കുട്ടികള്‍ക്ക് പാണക്കാട്ടു നിന്നും കിട്ടിയില്ല.
പൂക്കോയ തങ്ങളും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും….. അസുഖബാധിതനാവുന്നതു വരെ പ്രിയപ്പെട്ട സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും കാത്തു പോന്ന സമന്വയത്തിന്റെ ഒരു പാണക്കാട് ശൈലിയുണ്ട്.. അതെല്ലാം തകിടം മറിക്കുന്ന അടാറ് തീരുമാനങ്ങള്‍ ഇനിയും പാണക്കാട്ട് നിന്നും പ്രതീക്ഷിക്കാം.


ഹരിതയിലേക്കും എം എസ് എഫിലേക്കും യൂത്ത് ലീഗിലേക്കുമൊക്കെ പാണക്കാട്ട് നിന്നും ഇനി നേരിട്ട്
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റാവും, നൂലില്‍ മന്ത്രിക്കാന്‍ മാത്രമല്ല, നൂലില്‍ കെട്ടിയിറക്കാനും സാദിഖലി തങ്ങള്‍ക്കറിയാം.
പെര്‍ഫക്റ്റ് ഓ കെ.

  • ഷാജി പരപ്പനാടന്‍
Share This Article
Leave a Comment
error: Content is protected !!