മൂല്യാധിഷ്ഠിത സമൂഹ സൃഷ്ടിക്ക് വിദ്യാര്‍ഥികള്‍ പ്രതിജ്ഞാബദ്ധരാവണം: ഡോ. ഹുസൈന്‍ മടവൂര്‍

Web Desk
1 Min Read

ഫാറൂഖ് കോളെജ്: വിദ്യാര്‍ഥികള്‍ പാഠ്യ വിഷയങ്ങള്‍ അഭ്യസിക്കുന്നതിനോടൊപ്പം സമൂഹത്തെ നന്മയിലേക്ക് നയിക്കാന്‍ തിരിച്ചറിവുകള്‍ നല്‍കുന്ന വായനകളും പരിപോഷിക്കണമെന്ന് ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അക്കാഡമിക് കമ്മിറ്റി (പി ജി അറബിക്) ചെയര്‍മാന്‍ ഡോ. ഹുസൈന്‍ മടവൂര്‍ പ്രസ്താവിച്ചു. റൗദത്തുല്‍ ഉലൂം അറബിക് കോളജ് ലൈബ്രറി സ്ഥാപിച്ച ‘വായനക്കൂട്ടം റീഡേഴ്‌സ് ഫോറം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ഡിജിറ്റല്‍ യുഗത്തിലും പ്രിന്റഡ് പുസ്തകവായന പ്രോത്സാഹിപ്പിക്കണമെന്ന് കോളെജ് മുന്‍ പ്രിന്‍സിപ്പാള്‍ കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മീഞ്ചന്ത ശ്രീരാമകൃഷ്ണ മിഷന്‍ ആശ്രമം മഠാധിപതിയും സെക്രട്ടറിയുമായ സ്വാമി നരസിംഹാനന്ദ മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് പ്രദേശങ്ങളിലെ പിന്നാക്കം നിന്നിരുന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസപരമായ ഉന്നമനത്തിന് ശ്രീരാമകൃഷ്ണമിഷന്‍ സ്ഥാപനങ്ങള്‍ ഏറെ സഹായകമായിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫാറൂഖ് കോളജ് സ്ഥാപനങ്ങളുടെയും ശ്രീരാമകൃഷ്ണ മിഷന്‍ സ്ഥാപനങ്ങളുടെയും സ്ഥാപക ലക്ഷ്യം സമാനമായിരുന്നുവെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഇരു സ്ഥാപനങ്ങളും സ്തുത്യര്‍ഹമായ സേവനമാണ് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സ്വാമി വിവേകാനന്ദന്റെ സന്ദേശങ്ങളുള്‍ക്കൊള്ളുന്ന പുസ്തക ശേഖരം അദ്ദേഹം റൗദത്തുല്‍ ഉലൂം അറബിക് കോളജ് ലൈബ്രറിക്ക് സംഭാവന ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഷഹദ് ബിന്‍ അലി അധ്യക്ഷത വഹിച്ചു.

- Advertisement -
Ad image

വയനാട് മുട്ടില്‍ ഡബ്ല്യു എം ഒ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. യൂസുഫ് നദ്‌വി, ലൈബ്രറി അഡൈ്വസറി കമ്മറ്റി കണ്‍വീനര്‍ ഡോ. അയ്മന്‍ ഷൗഖി, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ. ഉസ്മാന്‍ ഫാറൂഖി, ആര്‍ കെ മിഷന്‍ അധ്യാപകരും റൗദത്തുല്‍ ഉലൂം പൂര്‍വ വിദ്യാര്‍ഥികളുമായ അബ്ദുസ്സലാം കാവുങ്ങല്‍, ജംഷീറ എന്‍ വി, മുഹമ്മദ് ആഷിഖ് പി, ഷിറിന്‍ കെ, ലൈബ്രേറിയന്‍ ഷരീഫ് പുന്നശ്ശേരി, റീഡേഴ്‌സ് ഫോറം കോര്‍ഡിനേറ്റര്‍ ഷാബി സുഹൈല്‍, ബഹീജ എം ടി, മിന്‍ഹ സലീം തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!