പുഞ്ചിരി വ്യാപിപ്പിക്കാന്‍ നീലക്കോളര്‍ ജോലിക്കാര്‍ക്ക് ഇന്‍ഷൂറന്‍സുമായി വിദ്യാര്‍ഥികള്‍

Web Desk
1 Min Read

ദോഹ: സ്‌പ്രെഡ് എ സ്‌മൈല്‍ കാംപയിനിന്റെ ഭാഗമായി ബ്രില്ല്യന്റ് ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഖത്തര്‍ ഇന്ത്യന്‍ സമൂഹത്തിലെ നീലക്കോളര്‍ ജോലിക്കാര്‍ക്കുള്ള ഐ സി ബി എഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍ കൈമാറി. കാംപയിനിന്റെ ഈ മാസത്തെ പ്രമേയം ഔദാര്യം എന്നതായിരുന്നു.

city exchange

സ്‌പ്രെഡ് എ സ്‌മൈല്‍ കാംപയിനില്‍ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും രക്ഷിതാക്കളും പങ്കെടുത്തു.

ഐ സി ബി എഫ് വൈസ് പ്രസിഡന്റ് വിനോദ് വി നായരുടേയും ഐ സി ബി എഫ് ഇന്‍ഷൂറന്‍സ് മേധാവി ദിനേശ് ഗൗഡയുടേയും മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ഐ സി ബി എഫ് ഡെവലപ്‌മെന്റ് ഇനീഷ്യേറ്റീവ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഇന്‍ഷൂറന്‍സ് പോളിസികള്‍ വിദ്യാര്‍ഥികള്‍ വിതരണം ചെയ്തത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആശ ഷിജു പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!