Connect with us

NEWS

സൂര്യ കിരണിന് പി എസ് വി ഖത്തര്‍ ഘടകത്തിന്റെ കൈത്താങ്ങ്

Published

on


പയ്യന്നൂര്‍: പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഗള്‍ഫ് നാടുകളിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ പയ്യന്നൂര്‍ സൗഹൃദ വേദി ഖത്തര്‍ ഘടകം രോഗ ബാധിതനായി ചികിത്സയിലുള്ള കുഞ്ഞിമംഗലത്തെ സത്യന്‍- സവിത ദമ്പതികളുടെ മകനും മാതമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയുമായ സൂര്യ കിരണിന് പിടിപെട്ട ലിംഫോം രോഗ ചികിത്സാര്‍ഥം ധനസഹായം കൈമാറി.

പി എസ് വി ഖത്തര്‍ മുന്‍ ജനറല്‍ സെക്രട്ടറി വത്സരാജ്, ഗ്ലോബല്‍ പ്രതിനിധി കക്കുളത്ത് അബ്ദുല്‍ ഖാദര്‍, വനിത പി എസ് വി അംഗം ധന്യ സതീശന്‍ എന്നിവര്‍ സൂര്യ കിരണ്‍ ചികിത്സാ സഹായ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ സി വി സന്തോഷിന് കൈമാറി. ചടങ്ങില്‍ കമ്മിറ്റി അംഗങ്ങളായ രമിന്‍ രാജ്, വൈഷ്ണവ് എന്നിവര്‍ പങ്കെടുത്തു.


error: Content is protected !!