കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം സലീം വട്ടക്കിണറിന്

Web Desk
1 Min Read

ബേപ്പൂര്‍: തെരുവോരങ്ങളില്‍ അകപ്പെട്ട് അവശരായി ജീവിക്കുന്നവരെ കണ്ടെത്തി ഭക്ഷണവും വസ്ത്രവും നല്‍കി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സലീം വട്ടക്കിണറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തര്‍ദേശീയ പുരസ്‌കാരം ലഭിച്ചു. രാജസ്ഥാനിലെ ബിക്കാനീറില്‍ നടന്ന ഇന്റര്‍നാഷനല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് കോണ്‍ഫറന്‍സില്‍ മലേഷ്യ, സിംഗപൂര്‍, ദുബായ്്, ഖത്തര്‍, കുവൈത്ത്, സൗദി അറേബ്യ, ഒമാന്‍, നേപ്പാള്‍, ഭൂട്ടാന്‍, ഇന്തോനേഷ്യ, മാലി ദ്വീപ്, അന്തമാന്‍- നിക്കോബാര്‍ തുടങ്ങിയ രാജ്യങ്ങളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശസ്തരും സംബന്ധിച്ചു.

city exchange

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജീവകാരുണ്യ മേഖലയിലെ പ്രതിനിധികള്‍ സമ്മേളനത്തില്‍ ക്ഷണിതാക്കളായിരുന്നു. കേരളത്തില്‍ നിന്ന് ജീവകാരുണ്യ പ്രവര്‍ത്തകനായ കോഴിക്കോട് ജില്ലയിലെ സലീം വട്ടക്കിണറിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തര്‍ദേശീയ പുരസ്‌കാരമായ ‘ഗ്ലോബല്‍ ഹ്യൂമാനിറ്റി ചേഞ്ച് മേക്കര്‍ അവാര്‍ഡ്’ നല്‍കി ആദരിച്ചു. കേരളത്തിലെ തെരുവിലെ മക്കള്‍ ചാരിറ്റി (ടി എം സി) ഫൗണ്ടര്‍ ചെയര്‍മാനാണ് സലീം വട്ടക്കിണര്‍. വര്‍ഷങ്ങളായി തെരുവിലെ മനുഷ്യര്‍ക്കായി ഏര്‍പ്പെടുത്തിയ ‘ഫുഡ് ബാങ്ക്’ പദ്ധതിയും അവശരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് അന്തര്‍ദേശീയ പുരസ്‌കാരത്തിന് അര്‍ഹത ലഭിച്ചത്.

കോവിഡ് കാലഘട്ടത്തില്‍ തെരുവില്‍ അലയുന്നവരെ ഏറ്റെടുത്ത് അഭയം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവത കാണിച്ചതും പ്രത്യേക പരിഗണനയായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ, മറ്റിതര രാജ്യങ്ങളെ അപേക്ഷിച്ച് അത്യുന്നതമായ മാതൃകയാവണമെന്ന് അന്തര്‍ദേശീയ കോണ്‍ഫറന്‍സ് അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

- Advertisement -
Ad image

രാഷ്ട്രഹിത് ഫൗണ്ടേഷന്‍ ട്രസ്റ്റ്, പര്‍ഹിത് സേവാസമിതി ട്രസ്റ്റ്, കമ്മ്യൂണിറ്റി വെല്‍ഫെയര്‍ സൊസൈറ്റി എന്നിവ സംയുക്തമായാണ് ഇന്റര്‍നാഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് സമ്മേളനം രാജസ്ഥാനില്‍ സംഘടിപ്പിച്ചത്.

Share This Article
Leave a Comment
error: Content is protected !!