
കൊച്ചി: വാലപ്പന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജു വാലപ്പന്‍ നിര്‍മ്മിച്ച് എസ് പി രചനയും സംവിധാനവും നിര്‍വിക്കുന്ന സ്വാലിഹ് പ്രേക്ഷകര്‍ക്ക് പുതിയ കാഴ്ചാനുഭവമാണ് സമ്മാനിക്കുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സമൂഹത്തില്‍ വേരൂന്നിയ യാഥാസ്ഥിതിക വിശ്വാസങ്ങളും വ്യക്തിപരമായ അഭിലാഷങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെ തീവ്രമായി അവതരിപ്പിക്കുന്നതാണ് ചിത്രം. മെഡിക്കല്‍ രംഗത്ത് ശോഭിക്കാന്‍ ആഗ്രഹിക്കുന്ന മിടുക്കനായ ഹൈസ്‌കൂള്‍ വിദ്യാര്‍ഥി സ്വാലിഹിന്റെ കഥയാണ് സ്വാലിഹ് പറയുന്നത്. എന്നാല്‍ ഇസ്‌ലാം മതത്തിന്റെ യഥാര്‍ഥ അന്തസ്സത്ത തിരിച്ചറിയാതെ, പരമ്പരാഗതമായ അന്ധവിശ്വാസങ്ങളില്‍ ജീവിക്കുന്ന പുരോഹിതനായ പിതാവ് സ്വാലിഹിനെ നിര്‍ബന്ധപൂര്‍വ്വം തന്റെ പാത പിന്തുടര്‍ന്ന് ഒരു പുരോഹിതനാക്കാന്‍ തീരുമാനിക്കുന്നിടത്താണ് കഥ വികസിക്കുന്നത്. ഈ അടിച്ചേല്‍പ്പിക്കല്‍ സ്വാലിഹിന്റെ സ്വപ്‌നങ്ങളെ തകര്‍ക്കുകയും പിതാവിന്റെ തെറ്റിദ്ധാരണകള്‍ കാരണം വീട്ടില്‍ നിശ്ശബ്ദയായി പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന അമ്മയുടേയും ഇളയ സഹോദരിയുടേയും അവസ്ഥ അവനെ കൂടുതല്‍ നിസ്സഹായനാക്കുകയും ചെയ്യുന്നു. വ്യക്തിപരമായ സ്വാതന്ത്ര്യത്തിനും കുടുംബത്തിന്റെ വിമോചനത്തിനും വേണ്ടിയുള്ള സ്വാലിഹിന്റെ പോരാട്ടമാണ് ചിത്രത്തിന്റെ കാതല്‍.

ജലീല്‍ ബാദുഷയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കെ എം ശൈലേഷ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. റഷീദ് മുഹമ്മദും പ്രസിന്‍ കെ പോണത്തും അസോസിയേറ്റ് ഡയറക്ടര്‍മാരും ഷാജിക്ക ഷാജി പ്രൊഡക്ഷന്‍ കണ്‍ട്രോളരും സിദ്ദീഖ് കാക്കുവും ഗീതുവും സഹസംവിധായകരുമാണ്. ഷെജിന്‍ ആലപ്പുഴയാണ് പി ആര്‍ ഒ. ജസീന കായംകുളം മേക്കപ്പും ജയന്‍ കോട്ടക്കല്‍, താഹ കണ്ണൂര്‍, ഗിരീഷ് തൃശൂര്‍ എന്നിവര്‍ കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ലിന്‍സി ഷാജു വാലപ്പന്‍, നോയല്‍ ഷാജു വാലപ്പന്‍, നോവ ഷാജു വാലപ്പന്‍, നേഹ ഷാജു വാലപ്പന്‍, ജോസ് മാമ്പിള്ളി, ബേബി ചാതേലി ആളൂര്‍, അഡ്വ. പാപ്പച്ചന്‍ വാഴപ്പിള്ളി, ഷാന്‍ കല്ലേറ്റുംകര, ഷഹാന, അജ്‌നാസ് വെസ്റ്റ് കൊരട്ടി, ചന്ദ്രബോസ്, ഇഹ്‌ലാസ് റഹ്മാന്‍, ബിബിന്‍ കൊടുങ്ങല്ലൂര്‍, നിഖില പി സോമന്‍ എന്നിവരും ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിനോദ് കുണ്ടുകാട് മുസ്‌ലിം പുരോഹിതനായി എത്തുന്ന ചിത്രത്തില്‍ ഡോ. അനശ്വരയാണ് നായിക. മാസ്റ്റര്‍ മിഹ്‌റാസ് ടൈറ്റില്‍ കഥാപാത്രമാണ് സ്വാലിഹിനെ അവതരിപ്പിക്കുന്നു. നിര്‍മാതാവ് ഷാജു വാലപ്പനും അഡ്വ. റോയിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജോസ് മാമ്പിള്ളി, ഷാന്‍ കല്ലേറ്റുംകര, ബേബി ആത്മിക, അഷറഫ് ഗുരുക്കള്‍, റഷീദ് മുഹമ്മദ്, ഷാജിക്ക ഷാജി, സിദ്ദീഖ് കാക്കു, മിഥില റോസ്, നിസാര്‍ റാംജന്‍, ഫെബി നൗഷാദ് സാഗ തുടങ്ങി നിരവധി താരങ്ങളും സ്വാലിഹില്‍ അണിനിരക്കുന്നുണ്ട്.

