ഐ എസ് ഡി സ്‌കൂളില്‍ അധ്യാപകദിനം ആഘോഷിച്ചു

Web Desk
1 Min Read

പയ്യന്നൂര്‍: ഐ എസ് ഡി ഇംഗ്ലീഷ് മീഡിയം സെക്കണ്ടറി സ്‌കൂളില്‍ വിവിധങ്ങളായ പരിപാടികളോടെ അധ്യാപകദിനം ആഘോഷിച്ചു.

city exchange

സി ഇ ഒ കെ പി മുഹമ്മദ് സഅദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ദിവ്യ കെ പി സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ ടി പി സുരേഷ് പൊതുവാള്‍ അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി.

സ്‌കൂളിലെ പത്താം തരത്തിലെയും പന്ത്രണ്ടാം തരത്തിലെയും കുട്ടികള്‍ അധ്യാപകരെ ആദരിച്ചു. ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍ ആശംസകളര്‍പ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കോഡിനേറ്റര്‍ ശരണ്യ കെ എം നന്ദി പറഞ്ഞു.

- Advertisement -
Ad image

തുടര്‍ന്ന് 10, 12 ക്ലാസ് വിദ്യാര്‍ഥികള്‍ അധ്യാപകരായി വിവിധ ക്ലാസുകളിലെ കുട്ടികള്‍ക്ക് അധ്യാപനത്തിന് നേതൃത്വ നല്‍കി. മികച്ച പ്രകടനം കാഴ്ചവെച്ച അധ്യാപക വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തു. കെ ജിയില്‍ ഇനാസ് അഷ്‌റഫിനെയും പ്രൈമറിയില്‍ നസ്‌റിനെയും സനാ ഫാത്തിമയെയും സെക്കന്‍ഡറിയില്‍ നജാ കെ പിയെയും തെരഞ്ഞെടുത്തു.

അധ്യാപകര്‍ക്കായി കസേരകളി, ബോള്‍ പാസിംഗ് തുടങ്ങിയ വിവിധ ഗെയിമുകള്‍ അരങ്ങേറി. മികച്ച പ്രകടനം കാഴ്ചവച്ച അധ്യാപക വിദ്യാര്‍ഥികള്‍ക്ക് പ്രിന്‍സിപ്പാള്‍ മൊമെന്റോ നല്‍കി ആദരിച്ചു. മറ്റ് അധ്യാപക വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന സമ്മാനം വിതരണം ചെയ്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!